ETV Bharat / bharat

കനത്ത മഴയും വെള്ളപ്പൊക്കവും: ഗുജറാത്ത്, മഹാരാഷ്ട്ര ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ദുരിതത്തില്‍

author img

By

Published : Aug 18, 2022, 7:39 PM IST

ഒഡിഷയില്‍ 4.67 ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഡാമുകൾ പലതും തുറന്നുവിട്ടിരിക്കുകയാണ്.

ഗുജറാത്ത്, മഹാരാഷ്ട്ര ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

അഹമ്മദാബാദ്/ നാസിക്/ ഭുവനേശ്വര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍. കഴിഞ്ഞ 48 മണിക്കുറുകള്‍ക്കിടെ ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്. സംസ്ഥാനങ്ങളിലെ പ്രധാന നദികളില്‍ എല്ലാം ജലനിരപ്പ് ഉയരുകയാണ്. കൃഷി നാശവും വീടുകൾ തകർന്നതും മിക്ക പ്രദേശങ്ങളെയും ദുരിതത്തിലാക്കി.

ഗുജറാത്ത്: സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്. 15 ഇഞ്ചോളം മഴയാണ് സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. പമ്പുകളും മോട്ടോറുകളും ഉപയോഗിച്ച് വെള്ളം ഒഴുക്കി വിടാനുള്ള പദ്ധതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം തുടരുന്നു. നാസിക്കിലെ സുഹര്‍ഗാന താലൂക്ക് പാലം വെള്ളത്തിനടിയിലായി. ഇവിടെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. നിരവധി പേരെ മാറ്റിപാര്‍പ്പിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഒഡിഷ: ഒഡിഷയിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. കോര്‍ഥ ജില്ലയിലെ അന്‍ദുതി ഗ്രാമം വെള്ളത്തിനടിയിലായി. ഇവിടെ നിന്നും മുഴുവന്‍ ആളുകളേയും മാറ്റി പാര്‍പ്പിച്ചു. കട്ടക്ക് ജില്ലയില്‍ മഹാനദി കരകവിഞ്ഞ് ഒഴുകുകയാണ്. 12 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പെരെയാണ് മാറ്റിപാര്‍പ്പിച്ചത്. ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യാന്‍ കാരണം എന്നാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ റിലീഫ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 4.67 ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. 425 ഗ്രാമങ്ങളില്‍ നിന്നും 54000 ഗ്രാമവാസികളെ ഒഴിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശ്: മധ്യപ്രദേശിലും കനത്ത മഴയില്‍ വെള്ളപ്പൊക്കം ഭീഷണിയുണ്ട്. ചാത്തര്‍പുരയില്‍ സൂജാറ ഡാം തുറന്നതോടെ നദികളില്‍ വെള്ളം കയറി. ഇതോടെ നര്‍മദാപുരത്തെ പല നദികളും വെള്ളത്തിലായി. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് നേരിയ ശമനം ഉണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.