ഗാന്ധിനഗർ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഗുജറാത്തിലെ കച്ച് അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അതിർത്തി സുരക്ഷ സേന (ബിഎസ്എഫ്).
പാക്കിസ്ഥാനോട് ചേർന്നുള്ള കച്ച് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് മുൻകൂട്ടിക്കണ്ടാണ് സുരക്ഷ വർധിപ്പിക്കുകയും പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്‌തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: തെങ്കാശിയില്‍ മനുഷ്യന്‍റെ തലയോട്ടിയും മാംസവുമായി ഉത്സവാഘോഷം, 11 പേർക്കെതിരെ കേസ്
രാജ്യത്തിന്‍റെ സുരക്ഷയെ മുൻനിർത്തി, കച്ച് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമം ബിഎസ്‌എഫ് പലതവണ പരാജയപ്പെടുത്തിയിട്ടുണ്ട്. അതിർത്തി സുരക്ഷ സേന, കച്ച് ബിഎസ്‌എഫ്, കോസ്റ്റ് ഗാർഡ്, മറൈൻ പൊലീസ് എന്നിവ കച്ചിന്‍റെ കര അതിർത്തിയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 15 വരെ അതിർത്തിയിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കച്ച് അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് ഗുജറാത്ത് ബിഎസ്‌എഫിന്‍റെ ഐജി ജി.എസ്. മാലിക് പറഞ്ഞു. സ്വാതന്ത്ര്യദിനം വരെ ഗുജറാത്ത് അതിർത്തികളിലെ കൂടുതൽ ജാഗ്രതയും നിരീക്ഷണവും ബിഎസ്‌എഫിന്‍റെ മുൻഗണനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.