ETV Bharat / bharat

Video | തർക്കം കാട്ടുപന്നിയുടെ പേരിൽ, പിന്‍തുടര്‍ന്ന് വാഹനം ഇടിച്ചുതകര്‍ത്തു ; നടുറോഡിൽ വടിവാളുകളുമായി ഏറ്റുമുട്ടല്‍ - ക്രൈം വാർത്ത

പിന്‍തുടര്‍ന്നെത്തിയ ബൊലേറോ പന്നികളുമായെത്തിയ കാറിനെ ഇടിച്ചിട്ടു, തുടര്‍ന്ന് റോഡില്‍ വാളുകളുമായി അക്രമിസംഘങ്ങളുടെ ഏറ്റുമുട്ടല്‍

Gujarat Swords drawn in brawl over a boar  Two gangs clashed with swords on the road over boar in Gujarat  gujarat gang dispute over boar with swords  ഗുജറാത്ത് കാട്ടുപന്നിയുടെ പേരിൽ തർക്കം  ഗുജറാത്തിൽ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം  സുരേന്ദ്രനഗർ നടുറോഡിൽ വടിവാളുമായി ഏറ്റുമുട്ടി സംഘം  Surendranagar clash with swords  gang fight gujarat  ഗുജറാത്ത് നടുറോഡിൽ ഏറ്റുമുട്ടൽ  ക്രൈം വാർത്ത  gujarat crime news
കാട്ടുപന്നിയുടെ പേരിൽ തർക്കം; ഗുജറാത്തിൽ നടുറോഡിൽ വടിവാളുമായി ഏറ്റുമുട്ടി സംഘങ്ങൾ
author img

By

Published : Jul 28, 2022, 8:30 AM IST

സുരേന്ദ്രനഗർ : ഗുജറാത്തിൽ രണ്ട് സംഘങ്ങൾ തമ്മിൽ നടുറോഡിൽ വടിവാളുകളുമായി ഏറ്റുമുട്ടി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ വാധ്‌വാൻ റോഡിൽ തിങ്കളാഴ്‌ചയായിരുന്നു (28.07.22) നടുക്കുന്ന സംഭവം. കാട്ടുപന്നിയുടെ പേരിലാണ് തർക്കമെന്നാണ് പ്രാഥമിക നിഗമനം.

ബൊലേറോയിലെത്തിയ ഒരു സംഘം, കാട്ടുപന്നികളുമായി വരികയായിരുന്ന എതിർസംഘത്തിന്‍റെ കാര്‍ ഇടിച്ചുതകര്‍ത്തു. തുടരെ കാറിലിടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഇരുകൂട്ടരും വാളുകളും മറ്റ് ആയുധങ്ങളുമായി നടുറോഡിലിറങ്ങി ഏറ്റുമുട്ടുകയായിരുന്നു.

ഗുജറാത്തിൽ നടുറോഡിൽ വടിവാളുമായി ഏറ്റുമുട്ടി രണ്ട് സംഘങ്ങൾ

ഇതിനിടെ കാറിലുണ്ടായിരുന്ന പന്നികളിലൊന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും സംഘത്തിലെ ഒരാളെത്തി അതിനെ പിടികൂടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറ്റുമുട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് മണിക്കൂറുകളോളം നിലനിന്ന ഗതാഗതക്കുരുക്ക് പൊലീസിന്‍റെ നീണ്ട ഇടപെടലുകള്‍ക്കൊടുവിലാണ് അവസാനിച്ചത്. ഇരുസംഘങ്ങളും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നതായാണ് സൂചന. ഏറ്റുമുട്ടലിന് പിന്നിലെ യഥാർഥ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.