ETV Bharat / bharat

റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റ രണ്ട്‌ ഡോക്‌ടർമാർക്ക്‌ ജാമ്യം - രണ്ട്‌ ഡോക്‌ടർമാർക്ക്‌ ജാമ്യം

ഇവർ സൂററ്റ്‌ കൊവിഡ്‌ ആശുപത്രിയിലെ കൊവിഡ്‌ വാർഡിൽ ഏപ്രിൽ 30 മുതൽ മെയ്‌ 15 വരെ നിർബന്ധമായും ജോലി ചെയ്യണമെന്നാണ്‌ കോടതിയുടെ ഉത്തരവ്‌

black marketing  doctors sentenced to COVID care  Remdesivir  Remdesivir black marketing  Gujrat court sentences two doctors to COVID duty over black marketing  റെംഡിസിവിർ  കരിഞ്ചന്ത  രണ്ട്‌ ഡോക്‌ടർമാർക്ക്‌ ജാമ്യം  റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റു
റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റ രണ്ട്‌ ഡോക്‌ടർമാർക്ക്‌ ജാമ്യം
author img

By

Published : May 1, 2021, 9:35 AM IST

ഗാന്ധിനഗർ: റെംഡിസിവിർ മരുന്ന്‌ കരിഞ്ചന്തയിൽ വിറ്റ കേസിൽ അറസ്റ്റിലായ അഞ്ച്‌ പേരിൽ രണ്ട്‌ പേർക്ക്‌ സൂററ്റ്‌ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സൂററ്റ്‌ സ്വദേശികളായ ഹിതേഷ്‌ ദാബി, സഹിൽ ഗോഖരി എന്നിവർക്കാണ്‌ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌. ജാമ്യം അനുവദിച്ച രണ്ട്‌ പേരും ഡോക്‌ടർമാരാണ്‌. ഇവർ സൂററ്റ്‌ കൊവിഡ്‌ ആശുപത്രിയിലെ കൊവിഡ്‌ വാർഡിൽ ഏപ്രിൽ 30 മുതൽ മെയ്‌ 15 വരെ നിർബന്ധമായും ജോലി ചെയ്യണമെന്നാണ്‌ കോടതിയുടെ ഉത്തരവ്‌. ഇവരെ നിരീക്ഷിക്കുന്നതിനായി ചീഫ്‌ മെഡിക്കൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്‌.

39,000 രൂപക്കാണ്‌ ഇവർ കരിഞ്ചന്തയിൽ റെംഡിസിവിർ മരുന്ന്‌ വിറ്റത്‌. ജെയ്‌നീഷ്‌ കക്കാഡിയ,ബദ്രേഷ്‌ നക്രാണി, ജെയ്‌മിഷ്‌ ജിക്കാദര എന്നിവരാണ്‌ അറസ്റ്റിലായ മറ്റുള്ളവർ. നിലവിൽ സൂററ്റിലെ കൊവിഡ്‌ ആശുപത്രികളിൽ കൊവിഡ്‌ രോഗികളെ ചികിത്സിക്കാൻ ഡോക്‌ടർമാരുടെ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ കോടതിയുടെ ശിക്ഷാ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.