ഗാന്ധിനഗർ: ഗുജറാത്തിലെ ആറ് പ്രധാന നഗരങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. കർശന സുരക്ഷയും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. അഹമ്മദാബാദ്, സൂറത്, വഡോദര, രാജ്കോട്ട്, ഭാവ് നഗർ, ജാംനഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിജയ് രൂപാനി സർക്കാരിന് നിർണായകമാണ്.
ആകെ 2,276 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആറ് നഗരങ്ങളിലായി 1.14 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 60.60 ലക്ഷം പുരുഷന്മാരും 54.06 ലക്ഷം സ്ത്രീകളും ഉൾപ്പെടുന്നു.