ഗാന്ധിനഗർ: സംസ്ഥാനത്തെ പത്താം ക്ലാസിലെ എല്ലാ വിദ്യാർഥികളെയും വിജയിപ്പിക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൊവിഡ് മഹാമാരിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം
തീരുമാനത്തെത്തുടർന്ന് വിദ്യാർഥികൾ അടച്ച പരീക്ഷാ ഫീസ് തിരികെ നൽകുമെന്ന് വിദ്യാഭ്യാസ ബോർഡ് വ്യക്തമാക്കി. മാർക്ക് ഷീറ്റിന് എന്ത് ഫീസ് ഈടാക്കുമെന്ന തീരുമാനം ഇനിയും എടുത്തിട്ടില്ല. പരീക്ഷാ ഫീസായി ബോർഡ് 255 രൂപ ഈടാക്കിയിരിന്നു. ഈ തുക വിദ്യാർഥികൾക്ക് തിരികെ നൽകും.
Also read:ഡല്‍ഹിയില്‍ ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് നിശ്ചിത വില ഏർപ്പെടുത്തും
2020-21 വർഷത്തേക്കുള്ള പത്താം ക്ലാസ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ഫോം 7.50 ലക്ഷം വിദ്യാർഥികൾ പൂരിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. 60 ശതമാനം പേരും പെൺകുട്ടികളാണ്.