ETV Bharat / bharat

കൊവിഡ് രോഗികൾക്കായി ഓട്ടോ ആംബുലൻസ് ; വേറിട്ട മാതൃക - സാനിറ്റൈസർ

നിലവിൽ പത്ത് ഓട്ടോ ആംബുലൻസുകളാണ് നഗരത്തിൽ സേവനം ആരംഭിച്ചിട്ടുള്ളത്.

Gujarat : Autorickshaw drivers start 10 auto ambulance in Ahmedabad for corona patients Gujrat News Ahmedabad News Gujrat Covid-19 Updates ഓട്ടോ ആംബുലൻസ് അഹമ്മദാബാദ് ഓട്ടോറിക്ഷ ഡ്രൈവർസ് യൂണിയൻ കൊവിഡ് പിപിഇ കിറ്റ് മാസ്‌ക് ഗ്ലൗസ് സാനിറ്റൈസർ പനാഹ് ഫൗണ്ടേഷൻ
കൊവിഡ് രോഗികൾക്കായി ഓട്ടോ ആംബുലൻസ് സേവനമൊരുക്കി അഹമ്മദാബാദ് ഓട്ടോറിക്ഷ ഡ്രൈവർസ് യൂണിയൻ
author img

By

Published : Apr 28, 2021, 10:54 PM IST

ഗാന്ധിനഗർ: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്കായി ഓട്ടോ ആംബുലൻസ് സേവനമൊരുക്കി അഹമ്മദാബാദ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ. പനാഹ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് നഗരത്തിൽ മാതൃകാപരമായ സേവനം ആരംഭിച്ചിരിക്കുന്നത്.

ALSO READ: 'ലോക്ക് ഡൗൺ ഭീതി' ; ഗുജറാത്തിലെ പുകയിലക്കടകൾക്ക് മുൻപിൽ വൻ തിരക്ക്

സംസ്ഥാനത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട നഗരമാണ് അഹമ്മദാബാദ്. 5000ത്തിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗുജറാത്തിലെ 108,104 മെഡിക്കൽ എമർജൻസി ആംബുലൻസ് സർവീസുകൾക്കായി രോഗികൾ അധികനേരം കാത്തിരിക്കേണ്ടി വരുന്നു. അതേസമയം ഓട്ടോ ആംബുലൻസ് സർവീസുകൾ വന്നതോടുകൂടി രോഗികൾക്ക് തെല്ലാശ്വാസത്തിന് വകയുണ്ടായിരിക്കുകയാണ്. ആംബുലൻസ് സേവനത്തിനായി 7600660760 എന്ന ഹെൽപ്‌ലൈൻ നമ്പറും യൂണിയൻ നൽകിയിട്ടുണ്ട്. നിലവിൽ പത്ത് ഓട്ടോ ആംബുലൻസുകൾ നഗരത്തിൽ സേവനം ആരംഭിച്ചിട്ടുണ്ട്.

ALSO READ: സർക്കാരിന്‍റെ പ്രവർത്തനം കടലാസിൽ മാത്രം; ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

രോഗികളുുടെ വിലാസം രജിസ്‌റ്റർ ചെയ്‌ത ശേഷം അടുത്തുള്ള ഡ്രൈവറെ ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചാല്‍ മതി. ഡ്രൈവർമാർ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സേവനമനുഷ്‌ഠിക്കുക. ഇവർക്ക് പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നൽകിയിട്ടുണ്ട്.

അതേസമയം ഡ്രൈവർമാർക്ക് ഏതെങ്കിലും വിധത്തിൽ രോഗബാധ ഉണ്ടായാൽ ചികിത്സയും ചെലവുകളും ക്രമീകരണങ്ങളും പനാഹ് ഫൗണ്ടേഷൻ വഹിക്കുമെന്നും ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. ഓട്ടോ ആംബുലൻസ് സേവനത്തിന് പുറമെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് മരുന്നുകളും ഭക്ഷണവും ഫൗണ്ടേഷൻ എത്തിക്കുന്നുണ്ട്. ഇതിനായി പത്ത് അംഗ സംഘം പ്രവര്‍ത്തനനിരതരാണ്.

READ MORE: ഭീതികൂട്ടി കൊവിഡ് മരണസംഖ്യ ഉയരുന്നു, ഗുജറാത്തിലെ ശ്മശാനങ്ങളില്‍ നിലയ്ക്കാത്ത തിരക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.