പോര്‍ബന്തര്‍: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും പിടിയില്‍. സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്ക്വാഡ് (ATS) നടത്തിയ റെയ്‌ഡിലാണ് ഇവര്‍ പിടിയിലായത്. എടിഎസിന്‍റെ പ്രത്യേക വിഭാഗമാണ് ഒരു വിദേശ പൗരന്‍ ഉള്‍പ്പടെയുള്ള നാല് പേരെയും പിടികൂടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മേഖലയില്‍ എടിഎസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഡിഐജി ദിപെൻ ഭദ്രയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണം. പിടിയിലായ നാല് പ്രതികള്‍ക്കും അന്താരാഷ്‌ട്ര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
-
#WATCH | Porbandar, Gujarat: Visuals of the accused arrested in Gujarat ATS operation. https://t.co/e7fx7IN9AK pic.twitter.com/LskSQNYEzW
— ANI (@ANI) June 10, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Porbandar, Gujarat: Visuals of the accused arrested in Gujarat ATS operation. https://t.co/e7fx7IN9AK pic.twitter.com/LskSQNYEzW
— ANI (@ANI) June 10, 2023#WATCH | Porbandar, Gujarat: Visuals of the accused arrested in Gujarat ATS operation. https://t.co/e7fx7IN9AK pic.twitter.com/LskSQNYEzW
— ANI (@ANI) June 10, 2023
ഒളിവില്‍ പോയി ഔദ്യോഗികമായി ഭീകരസംഘടനയില്‍ ചേരാനും പദ്ധതിയിട്ടിരുന്ന ഐഎസ് മൊഡ്യൂളിലുള്ള സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു പിടിയിലായ പ്രതികളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരുമായി കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇവര്‍ ആശയ വിനിമയം നടത്തുന്നുണ്ടായിരുന്നു. പിടിയിലായ പ്രതികള്‍ ഏറെക്കാലമായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്നലെ (ജൂണ്‍ 09) മുതലാണ് പ്രതികളെ പിടികൂടുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചത്. ഡിഐജി ദിപെൻ ഭദ്ര, പൊലീസ് സൂപ്രണ്ട് സുനിൽ ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഡിവൈഎസ്‌പി കെ കെ പട്ടേൽ, ഡിവൈഎസ്‌പി ശങ്കർ ചൗധരി എന്നിവരാണ് ഓപ്പറേഷനിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥർ.
നേരത്തെ 2017ല്‍ ഗുജറാത്ത് എടിഎസ് ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് സഹോദരങ്ങളെ പിടികൂടിയിരുന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ ആരാധനാലയങ്ങളിൽ തുടർച്ചയായി ബോംബ് സ്‌ഫോടനങ്ങൾ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. രാജ്‌കോട്ടിലും ഭാവ്‌നഗറിലും വച്ചായിരുന്നു ഇവരുടെ അറസ്റ്റ്.
-
#WATCH | Gujarat Anti-terrorist Squad arrests 4 persons, with links to international terror body from Porbandar. A special team of ATS was active for the past few days for special operations in Porbandar and surrounding areas: ATS Sources https://t.co/CZOsrKlHK4 pic.twitter.com/64MPsT3Jug
— ANI (@ANI) June 10, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Gujarat Anti-terrorist Squad arrests 4 persons, with links to international terror body from Porbandar. A special team of ATS was active for the past few days for special operations in Porbandar and surrounding areas: ATS Sources https://t.co/CZOsrKlHK4 pic.twitter.com/64MPsT3Jug
— ANI (@ANI) June 10, 2023#WATCH | Gujarat Anti-terrorist Squad arrests 4 persons, with links to international terror body from Porbandar. A special team of ATS was active for the past few days for special operations in Porbandar and surrounding areas: ATS Sources https://t.co/CZOsrKlHK4 pic.twitter.com/64MPsT3Jug
— ANI (@ANI) June 10, 2023
പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍ : അനധികൃതമായി അതിര്‍ത്തി കടന്ന് ആയുധ പരിശീലനത്തിന് വേണ്ടി പാകിസ്ഥാനിലേക്ക് പോകാന്‍ രണ്ട് പേരെ ഇക്കഴിഞ്ഞ ജനുവരിയല്‍ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മഹാരാഷ്‌ട്ര വെസ്റ്റ് സ്വദേശി 21 വയസുള്ള ഖാലിദ് മുബാറക് ഖാൻ, തമിഴ്‌നാട് സ്വദേശി അബ്‌ദുള്ള (26) എന്നിവരെയായിരുന്നു പൊലീസ് പിടികൂടിയത്. പിടിയിലായ ഇരുവരും പാകിസ്ഥാൻ ഹാൻഡ്‌ലർമാരിൽ നിന്നും വേണ്ട് നിർദേശങ്ങൾ സ്വീകരിച്ചിരുന്നവര്‍ ആണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
രണ്ട് പിസ്റ്റലുകളും പത്ത് വെടിയുണ്ടകളും പിടിയിലായവരില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ കത്തി, കയര്‍, കട്ടര്‍ എന്നിവയും അന്വേഷണ സംഘം ഇവരില്‍ നിന്നും കണ്ടെടുത്തു. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌ലര്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ ചില വ്യക്തികളെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് മുന്‍പായി പാകിസ്ഥാനില്‍ ആയുധപരിശീലനത്തിന് വേണ്ട നിര്‍ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
14 ഫെബ്രുവരി 2023 ല്‍, തീവ്രവാദ മൊഡ്യൂളിനോട് കൂറ് പുലർത്തുന്ന ചിലര്‍ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി മുംബൈ വഴി ഡല്‍ഹിയിലേക്ക് എത്തുമെന്നും പാകിസ്ഥാന്‍ ഹാന്‍ഡ്‌ലര്‍മാരുടെ സഹായത്തോടെ തീവ്രവാദ പരിശീലനത്തിന് വേണ്ടി അങ്ങോട്ടേക്ക് പോകുമെന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.
Also Read : തീവ്രവാദ- മയക്കുമരുന്ന് കള്ളക്കടത്ത് ബന്ധം; ആറ് സംസ്ഥാനങ്ങളിലെ 100 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്