ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം അവസാനിച്ചതോടെ രാജ്യം ഏറെ കാത്തിരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അനായാസം ഭരണത്തിലെത്തുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നു. ഇങ്ങനെയെങ്കില്‍ തുടര്‍ഭരണത്തോടെ ബിജെപി ഗുജറാത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമായി മാറും. റിപ്പബ്ലിക് ടിവിയും, ന്യൂസ് എക്‌സും, ടിവി 9 ഉം ഗുജറാത്തില്‍ ബിജെപിക്ക് വലിയ രീതിയിലുള്ള മുന്നേറ്റം പ്രവചിക്കുന്നു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍:
ചാനല്‍/ ഏജന്‍സി | ബിജെപി | കോണ്‍ഗ്രസ് | എഎപി | മറ്റുള്ളവര്‍ |
ടിവി9 ഗുജറാത്തി | 125 മുതല്‍ 130 | 30 മുതല്‍ 40 | 3 മുതല്‍ 5 | 3 മുതല്‍ 7 |
ന്യൂസ് എക്‌സ് - ജന് കി ബാത്ത് | 117 മുതല്‍ 140 | 34 മുതല്‍ 51 | 6 മുതല്‍ 13 | 1 മുതല്‍ 2 |
റിപ്പബ്ലിക് ടിവി -പി എംഎആര്‍ക്യു | 128 മുതല്‍ 148 | 30 മുതല്‍ 42 | 2 മുതല്‍ 10 | 0 മുതല്‍ 3 |
ടൈംസ് നൗ - ഇടിജി | 131 | 41 | 6 | 4 |
ഇക്കണോമിക് ടൈംസ് | 139 | 30 | 11 | 2 |
അതേസമയം ഹിമാചലിലേക്ക് കടന്നാല്‍ ബിജെപി നേരിയ ഭൂരിപക്ഷം നിലനിര്‍ത്തുന്നുമെന്നാണ് പ്രവടനം. തൊട്ടുപിന്നിലായി കോണ്‍ഗ്രസും ശക്തമായ മത്സരം കാഴ്‌ച വെയ്‌ക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം ഹിമാചലില്‍ ആംആദ്‌മി പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈക്കലാക്കാനാകില്ലെന്നും സര്‍വേ പറയുന്നു.
ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍:
ചാനല്‍/ ഏജന്‍സി | ബിജെപി | കോണ്‍ഗ്രസ് | എഎപി | മറ്റുള്ളവര്‍ |
ആക്‌സിസ് മൈ ഇന്ത്യ | 24 മുതല്‍ 34 | 30 മുതല്‍ 40 | 0 | 4 മുതല്‍ 8 |
ബാര്‍ക് | 35 മുതല്‍ 40 | 20 മുതല്‍ 25 | 0 മുതല്‍ 3 | 1 മുതല്‍ 5 |
ടൈംസ് നൗ - ഇടിജി | 38 | 28 | 0 | 2 |
റിപബ്ലിക് ടിവി -പി എംഎആര്‍ക്യു | 34 മുതല്‍ 39 | 28 മുതല്‍ 33 | 0 മുതല്‍ 1 | 0 മുതല്‍ 4 |
എകണോമിക് ടൈംസ് | 38 | 28 | 0 | 2 |