ന്യൂഡല്‍ഹി: ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തിന്‍റെ 17ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ചുമതലയേല്‍ക്കുന്ന ചടങ്ങ് തിങ്കളാഴ്ച (2021 സെപ്റ്റംബര്‍ 13) വൈകിട്ട് മൂന്നിന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് രൂപാണിയുടെ പടിയിറക്കത്തിന് പിന്നാലെയാണ് ഘട്ട്‌ലോദിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് ഞായറാഴ്‌ച ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ബിജെപിയുടെ എല്ലാ നിയമ സഭാംഗങ്ങളും ഏകകണ്‌ഠമായി പട്ടേലിനെ പിന്തുണയ്‌ക്കുകയായിരുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചത്.