ഭോപാല്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നത് പൂർണ സൈനിക ബഹുമതികളോടെ. മധ്യപ്രദേശിലെ ഭോപാല്‍ ബൈരാഗഡ് വിശ്രം ഘട്ടില്‍ രാവിലെ 11 മണിയ്‌ക്ക് ആരംഭിച്ച ചടങ്ങ് അവസാനിച്ചത് 12 നാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് യാത്രാമൊഴി നല്‍കാനെത്തിയത്. വരുണ്‍ സിങ്ങിന്‍റെ പിതാവ് വളരെയധികം ധീരനാണ്. രാജ്യത്തിനായി സ്വയം സമർപ്പിച്ചവരാണ് കുടുംബം മുഴുവനും. ഈ ദുഃഖസമയത്ത് ഞങ്ങള്‍ അവര്‍ക്കൊപ്പം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: Miss World 2021: 17 സുന്ദരിമാര്‍ക്ക് കൊവിഡ്; മിസ് വേള്‍ഡ് മത്സരം മാറ്റി
സൈനികന്‍റെ സ്‌മരണയ്ക്കായി സ്‌മാരകം സ്ഥാപിക്കും. കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരു കോടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റർ ദുരന്തത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുണ്‍ സിങ്, ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.