ETV Bharat / bharat

കതിര്‍മണ്ഡപത്തില്‍ നിന്നും ഒളിച്ചോടി വരന്‍, വധുവും ബന്ധുക്കളും 20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി; ഒടുവില്‍ വിവാഹം

കോളജ് പഠനകാലം മുതലുള്ള ഇരുവരുടെയും പ്രണയം മനസിലാക്കിയാണ് ബന്ധുക്കള്‍ വിവാഹം തീരുമാനിക്കുന്നത്. എന്നാള്‍ കതിര്‍ മണ്ഡപത്തിലെത്തിയ യുവാവ് വസ്‌ത്രം മാറാനെന്ന വ്യാജേന കടന്നുകളയുകയായിരുന്നു.

author img

By

Published : May 24, 2023, 6:21 AM IST

groom runs away  Bride and family chases  groom runs away from wedding hall  wedding hall  Uttar Pradesh Bareli  കതിര്‍മണ്ഡപത്തില്‍ നിന്നും ഒളിച്ചോടി വരന്‍  വരന്‍ ഒളിച്ചോടി  വധുവും ബന്ധുക്കളും  20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി  കോളജ് പഠനകാലം  ഉത്തര്‍പ്രദേശ്  ബറേലി  പ്രണയം  വരന്‍  വധു
കതിര്‍മണ്ഡപത്തില്‍ നിന്നും ഒളിച്ചോടി വരന്‍, വധുവും ബന്ധുക്കളും 20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി; ഒടുവില്‍ വിവാഹം

ബറേലി (ഉത്തര്‍പ്രദേശ്): വിവാഹത്തിന് വീട്ടുകാരോ ബന്ധുക്കളോ എതിര്‍പ്പറിയിച്ചാല്‍ കമിതാക്കള്‍ ഒളിച്ചോടാറുണ്ട്. ചിലയിടങ്ങളില്‍ താത്‌കാലികമായൊരു ഒളിച്ചോട്ടത്തിനൊടുവില്‍ മാതാപിതാക്കളുടെ സമ്മതം നേടി ഇഷ്‌ടപ്പെട്ടയാളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കടക്കുന്നവരുമുണ്ട്. എന്നാല്‍ പ്രണയബന്ധിതരായി വീട്ടുകാരുടെ സമ്മതപ്രകാരം നടക്കുന്ന വിവാഹത്തിന് കതിര്‍മണ്ഡപത്തിലെത്തുന്നതിന് മുമ്പ് ഒളിച്ചോടിയാണ് നവവരന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. തുടര്‍ന്ന് വധുവും വധുവിന്‍റെ ബന്ധുക്കളും 20 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് 'വരനെ പിടികൂടുന്നത്'.

പ്രണയം, സമ്മതം, സ്വപ്‌നസാഫല്യം: ഇക്കഴിഞ്ഞ ഞായറാഴ്‌ച ബറേലിയിലാണ് സംഭവം നടന്നത്. ബരദാരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയും ബദായൂണിലെ ബിസൗലി പ്രദേശത്ത് താമസിക്കുന്ന യുവാവുമായി രണ്ടര വർഷത്തോളമായി പ്രണയത്തിലായിരുന്നു. കോളജില്‍ ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. വിവരം വീട്ടുകാരെ അറിയിച്ചുവെങ്കിലും ഇരുവര്‍ക്കും ആദ്യമൊന്നും നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതം മൂളി. അങ്ങനെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്തുള്ള ക്ഷേത്രം തന്നെയായിരുന്നു ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിനായി തീരുമാനിച്ചിരുന്നത്.

വരന്‍ സ്ഥലംവിട്ടു: അങ്ങനെ വിവാഹദിനത്തില്‍ വരനും ബന്ധുക്കളും നേരത്തെ തന്നെ ക്ഷേത്രത്തിലേക്കെത്തിയെങ്കിലും മുഹൂര്‍ത്ത സമയമായപ്പോള്‍ വരനെ സമീപത്തെങ്ങും കാണാനില്ലായിരുന്നു. വസ്‌ത്രം മാറാനാണെന്നറിയിച്ച് പോയതിനാല്‍ തന്നെ അല്‍പസമയം കൂടി കാത്തിരിക്കാമെന്ന് വധുവിന്‍റെ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും വരന്‍റെ മടങ്ങിവരവ് കാണാതായതോടെയാണ് ഇയാള്‍ സ്ഥലം വിട്ടതായി ഒരുമിച്ച് കൂടിയവര്‍ക്ക് സംശയമുദിക്കുന്നത്. ഈ സമയം വരനെ നവവധു ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അമ്മയെ കൂട്ടിവരാന്‍ പോയതാണെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വധുവും ബന്ധുക്കളും വരനെ തേടിയിറങ്ങി.

പിടികൂടി, പിന്നാലെ വിവാഹം: അങ്ങനെ ഏതാണ്ട് 20 കിലോമീറ്റര്‍ അകലെയുള്ള ഭമോറയിലെ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും വരനെ സംഘത്തിന് കണ്ടുകിട്ടി. ആദ്യം പരസ്‌പരം വാക്കുതര്‍ക്കമുണ്ടായെങ്കിലും ഒടുവില്‍ ബസ്‌ സ്‌റ്റാന്‍ഡിന് സമീപമുള്ള മറ്റൊരു ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നു. എന്നാല്‍ കതിര്‍മണ്ഡപത്ത് നിന്നും ഒളിച്ചോടാന്‍ വരനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും പരാതിയുമായി ആരും തങ്ങളെ സമീപിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഭമോറ പൊലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള രോഹിത് ശർമ അറിയിച്ചു.

ആഢംബര കാര്‍ നല്‍കാത്തതിന് കടന്നുകളഞ്ഞ് വരന്‍: അടുത്തിടെ ഹരിയാനയിലെ ഫരീദാബാദില്‍ വിവാഹത്തിന് മുമ്പ് നല്‍കാമെന്ന് ഇരുവീട്ടുകാരും തമ്മില്‍ പറഞ്ഞുറപ്പിച്ച സ്‌ത്രീധനത്തുകയ്‌ക്ക് പുറമെ ആഢംബര കാറായ ബിഎംഡബ്ല്യു നല്‍കിയില്ലെന്ന് ആരോപിച്ച് ഡോക്‌ടറായ യുവാവ് നവവധുവിനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. താന്‍ ഇട്ടിരിക്കുന്ന പാന്‍റില്‍ അസ്വസ്ഥനാണെന്നും മാറ്റിവരാമെന്നും വധുവിനോട് അറിയിച്ചാണ് വരന്‍ ടോയ്‌ലറ്റിലേക്ക് പോകുന്നത്.

ഈ സമയം വരന്‍റെ അമ്മയെത്തി ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് യുവതിയില്‍ നിന്നും വാങ്ങി നടന്നുനീങ്ങി. എന്നാല്‍ യുവതി ഇതേവരെ വിമാനത്തില്‍ കയറിയിട്ടില്ലെന്ന് എയർലൈനിൽ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് വധുവിന്‍റെ പിതാവും ബന്ധുക്കളും സ്ഥലത്തെത്തിയതോടെയാണ് വരന്‍ കടന്നുകളഞ്ഞതായി അറിയുന്നത്. ഇതെത്തുടര്‍ന്ന് വധുവിന്‍റെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതിയിന്മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 120ബി, 377, 379എ, 498എ, 406, 506, 511 എന്നീ വകുപ്പുകള്‍ പ്രകാരം വരനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.

Also Read: സ്‌ത്രീധനത്തിന് പുറമെ ബിഎംഡബ്ല്യു കാര്‍ നല്‍കിയില്ല; വധുവിനെ വിമാനത്താവളത്തിലിരുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച് വരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.