ETV Bharat / bharat

'ബെസ്റ്റ് ഫ്രണ്ടിനൊപ്പം' വിവാഹ വേദിയിലേക്ക് വരന്‍റെ മാസ് എന്‍ട്രി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം, ആശംസാപ്രവാഹം - സോഷ്യല്‍ മീഡിയ

വളര്‍ത്തുനായയെ അണിയിച്ചൊരുക്കി വരന്‍ തന്‍റെ മോട്ടോര്‍ ബൈക്കില്‍ വിവാഹ വേദിയിലേക്ക് എത്തിക്കുന്നതാണ് വൈറല്‍ വീഡിയോയില്‍ ഉള്ളത്

വളര്‍ത്തുനായയെ അണിയിച്ചൊരുക്കി വരന്‍  വിവാഹ വേദിയിലേക്ക് വരന്‍റെ മാസ് എന്‍ട്രി  നായയ്‌ക്കൊപ്പം വേദിയിലേക്ക് വരന്‍റെ മാസ് എന്‍ട്രി  മോട്ടോര്‍ ബൈക്കില്‍ വളര്‍ത്തുനായയുമായി വരന്‍  groom enters wedding stage with pet dog  viral video  groom enters wedding stage with pet dog on bike  groom with pet dog on bike
വിവാഹ വേദിയിലേക്ക് വരന്‍റെ മാസ് എന്‍ട്രി
author img

By

Published : Dec 6, 2022, 4:32 PM IST

ന്യൂഡൽഹി: വിവാഹ ദിനത്തില്‍ തന്‍റെ 'ഉറ്റസുഹൃത്തുമായി' വരന്‍ മോട്ടോര്‍ ബൈക്കില്‍ വേദിയിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ മനം കവര്‍ന്നിരിക്കുകയാണ്. ഇതിലെന്ത് ഇത്ര കൗതുകമെന്ന് പറയാന്‍ വരട്ടെ. ആ സുഹൃത്ത് വരന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയാണ്.

ദർശൻ നന്ദു പോൾ എന്നയാളാണ് തന്‍റെ വിവാഹത്തില്‍ നിന്നുള്ള ഈ സുന്ദര മുഹൂര്‍ത്തത്തിന്‍റെ ദൃശ്യം ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. 'ഒരു ബോസിനെ പോലെ' എന്ന അടിക്കുറിപ്പോടെ പോള്‍ ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് ഷെയര്‍ ചെയ്‌ത വീഡിയോയ്‌ക്ക് നിലവില്‍ 2,73,800ലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര്‍ ആശംസകളുമായെത്തി.

വിവാഹ വസ്‌ത്രം ധരിച്ച ദര്‍ശന്‍, നായയേയും അണിയിച്ചൊരുക്കി ബൈക്കിന്‍റെ മുന്‍പിലിരുത്തിയാണ് വാഹനം ഓടിച്ചത്. സമീപത്ത് കൂടിനില്‍ക്കുന്നവര്‍ ഇവരെ ആഹ്ളാദത്തോടെ വരവേല്‍ക്കുന്നതും കാണാം. 'എല്ലാ നായകൾക്കും ഇതുപോലെ സ്നേഹമുള്ള കുടുംബങ്ങളെ ലഭിക്കട്ടേ', 'ഈ കുടുംബത്തിന് എല്ലാ ആശംസകളും', എന്നിങ്ങനെയാണ് ഈ വീഡിയോയ്‌ക്ക് ലഭിക്കുന്ന കമന്‍റുകള്‍.

For All Latest Updates

TAGGED:

viral video
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.