കോട്ട : രാജസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് പ്രതിശ്രുതവരന്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. ചമ്പൽനദിയുടെ തീരത്ത് രാവിലെയായിരുന്നു അപകടം. അവിനാഷ് ബാൽമീകിയാണ് വരനെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൗത് ക ബർവാഡയിൽ നിന്ന് ഉജ്ജയിനിലേക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ നയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗനം. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും മുനിസിപ്പാലിറ്റി അധികൃതരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി എം.ബി.എസ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: മഞ്ഞുവീഴ്‌ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ബൂസ്റ്റർ വാക്‌സിൻ
അപകടത്തിന് മുമ്പ് ഒരു ഹോട്ടലിൽ ചായകുടിക്കുന്നതിനിടെ പുലർച്ചെ അഞ്ച് മണിക്ക് സംഘം കുടുംബവുമായി സംസാരിച്ചിരുന്നു. എന്നാല്‍ വാഹനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും പൊലീസിന് കൃത്യമായ വിവരമില്ല. കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്നും പൊലീസ് അറിയിച്ചു.
