ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ വാക്‌സിൻ ലഭ്യത വർധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായുമായി ചർച്ച നടത്തി. ദരിദ്രർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള വെല്ലുവിളി തരണം ചെയ്യണമെന്ന ഇന്ത്യയുടെ നിർദേശം യോഗത്തിൽ ചർച്ച ചെയ്തു.
Also Read: ഓർമയില്‍ മായാതെ, നിന്‍റെ ധൈര്യം.. പിന്നെ ആ പാട്ടും.. കൊവിഡ് കവർന്ന ജീവിതം
ആഗോള പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി വാക്‌സിൻ ലഭ്യതയാണ് യോഗം പ്രധാനമായും ചർച്ച ചെയ്‌തത്. എല്ലാ രാജ്യങ്ങൾക്കും വാക്‌സിൻ ആവശ്യമുള്ളതിനാൽ വാക്‌സിൻ നിർമ്മാതാക്കൾക്ക് വേണ്ട മർഗ നിർദേശങ്ങൾ നൽകണമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
കൊവിഡ് നിയന്ത്രണം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ട്രിപ്‌സ് കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനായി നേരത്തെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനക്ക് (ഡബ്ല്യുടിഒ) കത്തെഴുതിയിരുന്നു.