ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ട് വെബ്സൈറ്റിലൂടെ അപേക്ഷകരില്‍ നിന്ന് പണം തട്ടിയെന്ന് പരാതി. ഔദ്യോഗിക സൈറ്റിന് സമാനമായ വെബ്സൈറ്റിലൂടെയാണ് നിരവധി പേരില്‍ നിന്ന് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്(Fake Passport Websites).
പണം തട്ടിയതിന് പുറമെ വ്യക്തി വിവരങ്ങളും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആറോളം വ്യാജ പാസ്പോര്‍ട്ട് സൈറ്റുകളാണ് വിദേശകാര്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ സേവനങ്ങള്‍ക്കായി വന്‍തുക ഈടാക്കിയെന്ന പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചതെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ സ്നേഹജ പറഞ്ഞു. www.passportindia.gov.in എന്ന സൈറ്റ് മാത്രമാണ് ഔദ്യോഗികമെന്നും അധികൃതര്‍ വ്യക്തമാക്കി. (Fraudsters stealing money from applicants)
വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്ന സൈറ്റുകള്‍:
www.indaipassport.org, www.online-passportindia.com, www.online-passportindia.com, www.passport-india.in, www.passport-seva.in, www.applypassport.org
പാസ്പോര്‍ട്ട് സേവനങ്ങള്‍ ആവശ്യമുള്ളവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും, അനാവശ്യമായി പണമോ വിവരങ്ങളോ നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Also Read: വ്യാജ കോൾ സെന്‍റർ നടത്തി യുഎസ് പൗരന്മാരെ കബളിപ്പിച്ചു; 16 പേർ അറസ്റ്റിൽ