ETV Bharat / bharat

പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം; 75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ - നരേന്ദ്ര മോദി

ഞായറാഴ്‌ച (മെയ് 28) പുതിയ പാർലമെന്‍റ് സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്.

75 Rupee commemorative coin  new Parliament building  Central vista  Govt to launch 75 Rupee coin  75 Rupee coin launching  75 Rupee coin for new Parliament building  Parliament building inauguration  പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം  പുതിയ പാർലമെന്‍റ് മന്ദിരം  75 രൂപ നാണയം  75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രം  75 രൂപ നാണയം കേന്ദ്രസർക്കാർ  പാർലമെന്‍റ് മന്ദിരം  നരേന്ദ്ര മോദി  ധനമന്ത്രാലയം
പുതിയ പാർലമെന്‍റ് മന്ദിരം
author img

By

Published : May 26, 2023, 11:47 AM IST

Updated : May 26, 2023, 12:57 PM IST

ന്യൂഡൽഹി : പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ സ്‌മരണയ്ക്കായി കേന്ദ്രസർക്കാർ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം. ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് അറിയിപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്.

നാണയത്തിന്‍റെ മധ്യഭാഗത്ത് അശോകസ്‌തംഭം ഉണ്ടായിരിക്കും. താഴെ 'സത്യമേവ് ജയതേ' (സത്യം എപ്പോഴും വിജയിക്കുന്നു) എന്ന് എഴുതിയിരിക്കും. ഇടതുവശത്ത് ദേവനാഗരി ലിപിയിൽ 'ഭാരത്' എന്നും വലതുവശത്ത് ഇംഗ്ലീഷിൽ 'ഇന്ത്യ' എന്നും രേഖപ്പെടുത്തും. നാണയത്തിൽ അശോക സ്‌തംഭത്തിന് താഴെ രൂപയുടെ ചിഹ്നവും '75' എന്നും ഉണ്ടാകും.

നാണയത്തിന്‍റെ മറുപുറത്ത് പാർലമെന്‍റ് സമുച്ചയത്തിന്‍റെ ചിത്രം ഉണ്ടായിരിക്കും. 'സൻസദ് സങ്കുൽ' എന്ന് ദേവനാഗരി ലിപിയിൽ മുകളിൽ രേഖപ്പെടുത്തും. ഇംഗ്ലീഷിൽ 'പാർലമെന്‍റ് കോംപ്ലക്‌സ്' എന്ന് ചുവടെയും രേഖപ്പെടുത്തും. പാർലമെന്‍റ് കോംപ്ലക്‌സിന്‍റെ ചിത്രത്തിന് താഴെ '2023' എന്നും രേഖപ്പെടുത്തും.

നാണയത്തിന് 35 ഗ്രാം ഭാരവും 44 മില്ലിമീറ്റർ വ്യാസവും 200 സെറേഷനുകളും (പഴയ രണ്ട് രൂപ നാണയത്തിന്‍റെ വശങ്ങൾ പോലെ) ഉണ്ടായിരിക്കും. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം നിക്കലും സിങ്കും ചേർത്താണ് നാണയം നിർമിക്കുക.

ബഹിഷ്‌കരിച്ച് പ്രതിപക്ഷം : പാർലമെന്‍റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഹിന്ദുത്വ സൈദ്ധാന്തികനും ഹിന്ദുമഹാസഭ പ്രമുഖനുമായിരുന്ന വിനായക്‌ ദാമോദര്‍ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഈ ദിവസം തന്നെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ കെട്ടിപ്പടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നീക്കം എന്നാണ് വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചത്.

പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചിരിക്കുകയാണ് പല പ്രതിപക്ഷ പാർട്ടികളും. 21 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്‌ട്രപതിക്ക് പകരം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിലാണ് പ്രതിപക്ഷ പാർട്ടികൾക്ക് വിയോജിപ്പ്.

പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ രാഷ്‌ട്രപതിയെ അപമാനിച്ചെന്നാരോപിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രകടനം നടത്തുമെന്നാണ് അഖിലേന്ത്യ ആദിവാസി കോൺഗ്രസ് അറിയിച്ചത്. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തത് അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേന്ത്യ ആദിവാസി കോൺഗ്രസ് അധ്യക്ഷൻ ശിവാജി റാവു മോഗെ പ്രതികരിച്ചിരുന്നു.

അതേസമയം, സ്ഥാപിതമായ പ്രോട്ടോകോളുകളോടുള്ള അനാദരവാണ് കഴിഞ്ഞ ഒൻപത് വർഷമായി പ്രതിപക്ഷം പ്രകടമാക്കുന്നതെന്ന പ്രതികരണവുമായി എൻഡിഎ രംഗത്തെത്തി. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ ബിജെപിയും വൈഎസ്ആർസിപിയും കൂടാതെ ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻഡിഎ) 13 രാഷ്‌ട്രീയ പാർട്ടികൾ കൂടി പങ്കെടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം.

Also read : പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം; 13 രാഷ്‌ട്രീയ പാർട്ടികൾ കൂടി പങ്കെടുക്കും; ബഹിഷ്‌കരണത്തിലുറച്ച് പ്രതിപക്ഷം

Last Updated : May 26, 2023, 12:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.