ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. മോദി ലോകത്തിനോട് പിന്തുടരാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ആദ്യം ഇന്ത്യയിൽ പ്രാവർത്തിക്കമാക്കൂ എന്ന് ചിദംബരം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജനാധിപത്യത്തിന്‍റെയും ചിന്താ സ്വാതന്ത്ര്യത്തിന്‍റെയും ആവശ്യകതയെകുറിച്ച് പ്രധാനമന്ത്രി ജി-7 ഔട്ട്റീച്ച് യോഗത്തിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ചിദംബരം രംഗത്തെത്തിയത്.
Also Read: കുട്ടികളിലെ കൊവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം ചൊവ്വാഴ്‌ച ആരംഭിക്കും
സ്വേച്ഛാധിപത്യം, തീവ്രവാദം മുതലായവയിൽ നിന്നും ഉണ്ടാകുന്ന നിരവധി ഭീഷണികളിൽ നിന്ന് ജനാധിപത്യം, ചിന്താ സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിൽ ജി-7 രാജ്യങ്ങളുമായി ഇന്ത്യ എന്നും ചേർന്ന് പ്രവർത്തിക്കുമെന്നായിരുന്നു മോദിയുടെ പ്രസ്‌താവന.
Also Read: 'ഞാൻ വരുന്നു; ഇനി ഗുജറാത്ത് മാറും'; കെജ്‌രിവാള്‍ ഗുജറാത്തിലേക്ക്
ജി 7 ഔട്ട്റീച്ച് യോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം പ്രചോദനകരമായിരുന്നു എങ്കിലും വിരോധാഭാസം കൂടിയാണെന്നും ലോകത്തോട് പ്രസംഗിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലും മോദി സർക്കാർ പരിശീലിക്കണമെന്നുമായിരുന്നു ചിദംബരത്തിന്‍റെ ട്വീറ്റ്. ഔട്ട്റീച്ച് യോഗത്തിൽ നേരിട്ട് പങ്കെടുക്കാതിരുന്ന ഒരേയൊരു അതിഥി മോദി ആയിരുന്നു എന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.