ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് തിരികെയത്തുന്നവര്‍ക്ക് അന്താരാഷ്‌ട്ര യാത്ര മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് നല്‍കി ഇന്ത്യ. ഇതിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര യാത്ര മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതുക്കി. ബോർഡിങ് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമല്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് എയർ-സുവിധ പോർട്ടലിൽ രേഖകള്‍ അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധനയില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
-
#Unite2FightCorona
— Ministry of Health (@MoHFW_INDIA) February 28, 2022 " class="align-text-top noRightClick twitterSection" data="
➡️Evacuation of Indians stranded in Ukraine by Government of India.
➡️@MoHFW_India revises International Travel advisory; provides various exemptions for Indians being evacuated from Ukraine.https://t.co/ozVRyAvMO5 pic.twitter.com/74xJsBl9jZ
">#Unite2FightCorona
— Ministry of Health (@MoHFW_INDIA) February 28, 2022
➡️Evacuation of Indians stranded in Ukraine by Government of India.
➡️@MoHFW_India revises International Travel advisory; provides various exemptions for Indians being evacuated from Ukraine.https://t.co/ozVRyAvMO5 pic.twitter.com/74xJsBl9jZ#Unite2FightCorona
— Ministry of Health (@MoHFW_INDIA) February 28, 2022
➡️Evacuation of Indians stranded in Ukraine by Government of India.
➡️@MoHFW_India revises International Travel advisory; provides various exemptions for Indians being evacuated from Ukraine.https://t.co/ozVRyAvMO5 pic.twitter.com/74xJsBl9jZ
യാത്രക്കാര്‍ക്ക് പ്രീ-അറൈവല്‍ ആർടിപിസിആർ പരിശോധന സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിലോ ഇന്ത്യയിലെത്തിയ ശേഷം സാമ്പിള്‍ സമർപ്പിക്കാനും അവസരമുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചാല്‍ മതിയെന്നും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 1,156 ഇന്ത്യക്കാരെയാണ് യുക്രൈനില്‍ നിന്ന് തിരികെയെത്തിച്ചത്. യാത്രക്കാരിലാരും ഐസൊലേഷനില്‍ കഴിയുന്നില്ല. 240 ഇന്ത്യൻ പൗരന്മാരുമായി ആറാമത്തെ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Also read: യുദ്ധത്തിന്‍റെ ദുരിതക്കാഴ്ച: ജനിച്ച നാടും വീടും വിട്ടോടുന്ന യുക്രൈൻ ജനത