ETV Bharat / bharat

കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്‌ദ സമിതി - നിര്‍ദേശവുമായി വിദഗ്‌ദ സമിതി

ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍

കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്‌ദ സമിതി Govt Panel recommends 12-16 week gap between Covishield doses no change for COVAXIN Covishield doses COVAXIN കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം നിര്‍ദേശവുമായി വിദഗ്‌ദ സമിതി കൊവിഷീല്‍ഡ്
കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്‌ദ സമിതി
author img

By

Published : May 13, 2021, 3:04 PM IST

ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്‍റ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ആദ്യ ഡോസ് എടുത്ത് 12 മുതല്‍ 16 വരെ ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ സമിതിയുടെ നിര്‍ദേശം. അതേ സമയം ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ ഇടവേള നാല് മുതല്‍ ആറാഴ്ച വരെ തുടരും. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്‍റെ ഇടവേളയില്‍ മാറ്റം വരുത്തുന്നത്. മാര്‍ച്ചില്‍ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും വാക്സിന്‍റെ ഇടവേള 28 ദിവസം അല്ലെങ്കില്‍ 6 മുതല്‍ 8 ആഴ്ച വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തരായവര്‍ക്ക് ആറുമാസത്തിന് ശേഷം വാക്സിന്‍ നല്‍കിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആഭ്യന്തര ധനകാര്യ വിഭാഗം, ബയോടെക്നോളജി വകുപ്പ്, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), ആരോഗ്യ വിദഗ്ധർ എന്നിവരടങ്ങുന്നതാണ് വിദഗ്ദ സമിതി(എന്‍ടിഎജിഐ).

Also Read: രണ്ട് മുതൽ 18 വയസുവരെയുള്ളവരില്‍ കൊവാക്സിൻ ക്ലിനിക്കൽ ട്രയലിന് ഡിസിജിഐയുടെ അനുമതി

ഈ വർഷം ജനുവരി 16 നാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് (എച്ച്സിഡബ്ല്യു) ആദ്യം കുത്തിവയ്പ് നൽകി. മുന്‍നിര തൊഴിലാളികളുടെ (എഫ്എൽഡബ്ല്യു) പ്രതിരോധ കുത്തിവയ്പ്പ് ഫെബ്രുവരി 2 മുതൽ ആരംഭിച്ചു. വാക്സിനേഷന്‍റെ തുടര്‍ന്നുള്ള ഘട്ടം മാർച്ച് 1മുതല്‍ 60 വയസ്സിനു മുകളിലുള്ളവർക്കും, ഏപ്രിൽ 1 മുതൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കുമായി ഇന്ത്യ വാക്സിനേഷൻ ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.