ETV Bharat / bharat

കൊവിഡ് വ്യാപനം; മഹാരാഷ്‌ട്രയിൽ ചിലയിടങ്ങളിൽ ലോക്‌ഡൗണിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി - Maharashtra Covid

കൊവിഡ് പ്രതിസന്ധി ഒഴിവാക്കമാനായി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു

Govt may impose lockdown at some places  says health minister  കൊവിഡ് വ്യാപനം  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര കൊവിഡ് വ്യാപനം  ലോക്‌ഡൗൺ  മഹാരാഷ്‌ട്ര ലോക്‌ഡൗൺ  രാജേഷ് ടോപ്പെ  കൊവിഡ്  Maharashtra Health Minister  Maharashtra  Maharashtra lockdown  Maharashtra Covid  Rajesh Tope
കൊവിഡ് വ്യാപനം; മഹാരാഷ്‌ട്രയിൽ ചിലയിടങ്ങളിൽ ലോക്‌ഡൗണിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Mar 23, 2021, 7:44 AM IST

മുംബൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലെ ചില സ്ഥലങ്ങളിൽ ലോക്‌ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ലോക്‌ഡൗൺ ഏർപ്പെടുത്തേണ്ടി വരും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെക്കുറിച്ച് മഖ്യമന്ത്രി ഉദ്ദവ് താക്കറെ ആശങ്കാകുലനാണെന്നും രാജേഷ് ടോപ്പെ പറഞ്ഞു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി ഒഴിവാക്കാനായി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേ സമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മറച്ചു വയ്ക്കുന്നില്ലെന്നും ശരിയായ കണക്ക് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂനെയിലെ ജംബോ കൊവിഡ് സെന്‍റർ വീണ്ടും തുറന്നു. ധാരാവി, നാഗ്‌പൂർ മുനിസിപ്പൽ കോർപ്പറേഷൻ, നാസിക് മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ, ദാദർ മാർക്കറ്റ് തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.