ന്യൂഡല്‍ഹി : കൊവിഷീല്‍ഡിനും കൊവാക്‌സിനും പൂര്‍ണ അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കി സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്‌ധ സമിതി. കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും നിലവില്‍ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതിയാണ് ഉള്ളത്.
നിര്‍മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഈ വാക്സിനുകള്‍ക്ക് പൂര്‍ണ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ALSO READ:India Covid Updates | രാജ്യത്ത് 3,17,532 പേര്‍ക്ക് കൂടി കൊവിഡ് ; 491 മരണം
ഇരു വാക്‌സിനുകളുടേയും രണ്ട്, മൂന്ന് ഘട്ട പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായെന്ന് നിര്‍മാതാക്കള്‍ അപേക്ഷയില്‍ പറഞ്ഞു. തുടര്‍ന്ന് ഇരു കമ്പനികളോടും ഡിസിജിഐ ഈ വാക്‌സിനുകള്‍ സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
വിദഗ്‌ധ സമിതിയുടെ നിര്‍ദേശം ഡിസിജിഐയ്‌ക്ക് കൈമാറും ഡിസിജിഐയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.