ETV Bharat / bharat

ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപത്തിന്‍റെ സാധ്യതകളും പരിമിതികളും

author img

By

Published : Dec 27, 2021, 12:54 PM IST

ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപം സുരക്ഷിതമാണെങ്കിലും ചില പരിമിതികള്‍ സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപത്തിനുണ്ട്.

Are govt bonds a safe bet for risk-free investments  small investors can put their money in government bonds  Investing in government bonds  Why buy government bonds  The flip side of savings  ഗവണ്‍മെന്‍റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‍റെ നേട്ടം  ഗവണ്‍മെന്‍റ് ബോണ്ട് നിക്ഷേപത്തിന്‍റെ പരിമിതി
ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപത്തിന്‍റെ സാധ്യതകളും പരിമിതികളും

ഹൈദ്രാബാദ്‌: ആര്‍ബിഐയുടെ റീടെയില്‍ ഡയറക്റ്റ് പ്ലാറ്റ്‌ഫോ‌ം വഴി ചെറുകിട നിക്ഷേപര്‍ക്കും ഗവണ്‍മെന്‍റ് ബോണ്ടുകളില്‍ പണം നിക്ഷേപിക്കാവുന്നതാണ്. ഗവണ്‍മെന്‍റ് ബോണ്ടുകള്‍ നല്ലൊരു നിക്ഷേപ മാര്‍ഗമാണോ എന്നത് സംബന്ധിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

നിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന സുരക്ഷയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌, അങ്ങനെയെങ്കില്‍ ഗവണ്‍മെന്‍റ് ബോണ്ടുകള്‍ ഏറ്റവും മികച്ചതാണ്‌. ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപത്തിനും അതിന്‍റെ പലിശയ്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നു. അതുകൊണ്ട്‌ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട.

പക്ഷെ വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിനുള്ള പലിശയേക്കാള്‍ കുറഞ്ഞ പലിശയായിരിക്കും സാധരണഗതിയില്‍ ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപത്തിന്‌ ലഭിക്കുക. ചില ഘട്ടത്തില്‍ നേരെ തിരിച്ചുമാകാറുണ്ട്‌.

ALSO READ:'വരുമാന വര്‍ധനവിന് രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കും' ; ഭാവി പദ്ധതികളെക്കുറിച്ച് ആസാദ് മൂപ്പന്‍

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപമാണെങ്കില്‍ ഗവണ്‍മെന്‍റ് ബോണ്ടുകളാണ്‌ ബാങ്കിലെ സ്ഥിരം നിക്ഷേപത്തേക്കാള്‍ നല്ലത്‌. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബാങ്കുകളുടെ പലിശയ്ക്ക്‌ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. അതെസമയം ഗവണ്‍മെന്‍റ് ബോണ്ടുകള്‍ നിശ്ചിത റിട്ടേണ്‍ നല്‍കുന്നു.

ഗില്‍റ്റ് ഫണ്ടുകളും ഗവണ്‍മെന്‍റ്‌ ബോണ്ടുകളെയത്ര സുരക്ഷിതമല്ല. ഓഹരി വിപണിയെ ആശ്രയിച്ചാണ് ഗില്‍റ്റ് ഫണ്ടില്‍ നിന്നുള്ള റിട്ടേണ്‍ ലഭ്യമാവുക. ചില ഘട്ടങ്ങളില്‍ ബോണ്ടുകളില്‍ നിന്നുള്ള റിട്ടേണ്‍ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശയേക്കാള്‍ കൂടുതലായിരിക്കും.

ഉദാഹരണത്തിന് നിലവില്‍ കര്‍ണാടക സര്‍ക്കാറിന്‍റെ പത്ത് വര്‍ഷ കാലയളവിലുള്ള ബോണ്ടിന് വര്‍ഷത്തില്‍ 6.383 ശതമാനം റിട്ടേണ്‍ ലഭിക്കുന്നുണ്ട്. ഇത് ചില ബാങ്കുകള്‍ സ്ഥിരം നിക്ഷേപത്തിന് നല്‍കുന്ന പലിശയേക്കാള്‍ കൂടുതലാണ്. ആര്‍ബിഐയുടെ ഫ്ലോട്ടിങ്‌ റേറ്റ്‌ ബോണ്ട്‌ പോസ്റ്റ്‌ ഓഫീസിന്‍റ നാഷണല്‍ സേവിങ്സിനേക്കാള്‍ 0.35 ശതമാനം അധികം റിട്ടേണ്‍ നല്‍കുന്നു.

എന്നാല്‍ ഈ ബോണ്ടുകളുടെ പലിശ നിരക്ക്‌ ഒരോ ആറ്‌ മാസം കുടുമ്പോഴും മാറുന്നു. മത്രമല്ല ഈ ബോണ്ടുകള്‍ വായ്പയ്ക്ക്‌ വേണ്ടിയുള്ള ഈടായി വയ്ക്കാനും സാധ്യമല്ല. ഈ ബോണ്ടുകളുടെ കാലയളവ് ഏഴ് വര്‍ഷമാണ്.

നിലവിലെ ഇന്‍കം ടാക്സ്‌ സ്ലാബുകള്‍ക്ക്‌ അനുസൃതമായി ബാങ്കുകളിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക്‌ ലഭിക്കുന്നു പലിശയ്ക്ക്‌ നികുതിയുള്ളത്‌ പോലെ തന്നെ ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തിനും നികുതിയുണ്ട്‌. അതെസമയം ഗില്‍റ്റ്‌ ഫണ്ട്‌ നിക്ഷേപങ്ങള്‍ക്ക്‌ നികുതി ഭാരം ബോണ്ടുകളെ അപേക്ഷിച്ച്‌ കുറവാണ്‌.

ബോണ്ടുകളില്‍ നിന്ന് പണം പെട്ടെന്ന്‌ പിന്‍വലിക്കാന്‍ കഴിയില്ല എന്നുള്ള പരിമിതിയും നിലനില്‍ക്കുന്നു. എന്നാല്‍ ബോണ്ടുകള്‍ വായ്പയെടുക്കുന്നതിന്‌ ഈടായി വയ്ക്കാവുന്നതാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.