ETV Bharat / bharat

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇനി "ഡാർക്ക് പാറ്റേണുകളെ" ഭയക്കേണ്ട; പൂട്ടിട്ട് സര്‍ക്കാര്‍, നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ - സിസിപിഎ

Central Consumer Protection Authority: ഡാർക്ക് പാറ്റേണുകള്‍ക്ക് പൂട്ടിട്ട് സര്‍ക്കാര്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ ഇനി തട്ടിപ്പിന് ഇരയാകില്ല. വിജ്ഞാപനമിറക്കി സിസിപിഎ. നിയമ ലംഘകര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴ.

Govt bans dark patterns on e commerce platforms  Govt Ban Dark Patterns On E Commerce Platform  E Commerce Platform  E Commerce  Govt Ban Dark Patterns  Dark Patterns  ഇ കൊമേഴ്‌സ്  ഡാർക്ക് പാറ്റേണുകള്‍  സിസിപിഎ  ഡാർക്ക് പാറ്റേണുകള്‍ക്ക് പൂട്ടിട്ട് സര്‍ക്കാര്‍
Govt Ban Dark Patterns On E-Commerce Platform
author img

By ETV Bharat Kerala Team

Published : Dec 2, 2023, 4:32 PM IST

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഡാർക്ക് പാറ്റേണുകൾ നിരോധിച്ച് സര്‍ക്കാര്‍. നവംബര്‍ 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇ കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ നിരന്തരം കബളിപ്പിക്കപ്പെടുന്നത് കണക്കിലെടുത്താണ് നടപടി.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് (Central Consumer Protection Authority (CCPA) ഇത് സംബന്ധിച്ച് അന്തിമ വിജ്ഞാപനമിറക്കിയത്. ചട്ടം ലംഘിക്കപ്പെടുന്ന പ്ളാറ്റ്‌ഫോമുകളില്‍ നിന്നും വന്‍ തുക പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പിഴ ചുമത്തുക. ഏകദേശം 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയിരിക്കും നിയമ ലംഘനത്തിന് പിഴ ഈടാക്കുക (Guidelines for prevention and regulation of dark patterns).

ഡാര്‍ക്ക് പാറ്റേണ്ടുകള്‍ ഉപഭോക്താക്കളെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ച് ഇ-കൊമേഴ്‌സ് രംഗത്ത് കൂടുതല്‍ ഡാര്‍ക്ക് പാറ്റേണുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. നിരന്തരം നിരവധി പേരാണ് ഡാര്‍ക്ക് പാറ്റേണുകള്‍ കാരണം തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നതെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു (Consumer Affairs Secretary Rohit Kumar Singh).

എന്താണ് ഡാര്‍ക്ക് പാറ്റേണ്‍ (What Is Dark Pattern): ഉപയോക്തൃ ഇന്‍റര്‍ഫേസ് ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയോ പണം തട്ടുകയോ ചെയ്യാന്‍ സാധനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ഓപ്‌ഷനുകളാണ് ഡാര്‍ക്ക് പാറ്റേണുകള്‍. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക അതിനൊപ്പം ചേര്‍ക്കുക, സിനിമ ടിക്കറ്റ് ബുക്കിങ് സമയത്ത് ചാരിറ്റിയെന്ന നിലയില്‍ അധിക തുക ഈടാക്കുക, തുടങ്ങി പലവിധത്തിലാണ് ഡാര്‍ക്ക് പാറ്റേണിലൂടെ ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്നത്.

ഉപയോക്താക്കൾ ഒരിക്കലും ചെയ്യാന്‍ ഉദ്ദേശിക്കാത്തതോ ആഗ്രഹിക്കാത്തതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ കബളിപ്പിക്കാനോ കഴിയും വിധമായിരിക്കും ഇത്തരം ഡാര്‍ക്ക് പാറ്റേണുകളുടെ രൂപകൽപ്പന. ഉപഭോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുകയെന്നത് ഏറെ സങ്കീര്‍ണമാക്കാനും അതിലെ കാന്‍സലേഷന്‍ ഓപ്‌ഷന്‍ മറച്ച് വയ്‌ക്കാനും ഇത്തരം ഡാര്‍ക്ക് പാറ്റേണുകള്‍ക്ക് സാധിക്കും.

ഗുണഭോക്താക്കളുടെ ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കപ്പെടും. സൗജന്യ ഗെയിം ആപ്പ് എന്ന പേരില്‍ തുടക്കത്തില്‍ കാണുകയും പിന്നീട് ഒരാഴ്‌ചയ്‌ക്ക് ശേഷം പെയ്‌ഡ് ആകുകയും ചെയ്യും. ഇത്തരത്തില്‍ പലരീതികളിലൂടെ ഉപഭോക്താക്കള്‍ ഡാര്‍ക്ക് പാറ്റേണ്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.

also read: Money stolen through Cyber fraud | ഓണ്‍ലൈന്‍ ടാസ്‌കിനായി പണമിടപാട് നടത്തി ; 66കാരനെ കബളിപ്പിച്ച് 17 ലക്ഷം തട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.