ന്യൂഡൽഹി : വാഹന നിർമാതാക്കളുടെ സംഘടനകൾ, ഇതുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍ററുകൾ തുറക്കാനും പരിശീലനം പൂർത്തിയാകുമ്പോൾ ലൈസൻസ് നൽകാനും അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍.
നിലവില്‍ റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫിസുകൾ (ആർടിഒകൾ) മുഖേന ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പുറമെയാണ് പുതിയ നടപടി. ഓഗസ്റ്റ് 2 ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്.
Also read:ഡോ. സുബ്ബയ്യ വധത്തിൽ 7 പേർക്ക് വധശിക്ഷ; 2 പേര്‍ക്ക് ഇരട്ട ജീവപര്യന്തം
അതേസമയം അത്തരം അംഗീകൃത കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ഒരു ഗ്രാന്‍റും നൽകില്ല. എന്നിരുന്നാലും കോർപ്പറേറ്റ് മേഖലയിൽ സിഎസ്ആറിന്‍റെ കീഴിൽ നിന്നോ കേന്ദ്രത്തിന്‍റെയോ സംസ്ഥാനത്തിന്‍റെയോ മറ്റേതെങ്കിലും പദ്ധതിയുടെ കീഴിൽ അവയ്‌ക്ക് പിന്തുണ തേടുന്നതിന് തടസമില്ലെന്നും മന്ത്രാലയം അറിയിച്ചു.
അംഗീകൃത ഡിടിസി ഇതിനായി വെബ്സൈറ്റ് വികസിപ്പിക്കുമെന്നും പരിശീലന കലണ്ടർ, പരിശീലന കോഴ്‌സ് ഘടന, പരിശീലന സമയം, പ്രവൃത്തി ദിവസങ്ങൾ, പരിശീലനങ്ങളുടെ പട്ടിക/ പരിശീലനം ലഭിച്ചവർ, പരിശീലകർ, ഫലം, ലഭ്യമായ സൗകര്യങ്ങൾ, അവധിക്കാല പട്ടിക, പരിശീലന ഫീസ് എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.