ETV Bharat / bharat

Governor Tamilisai Rejected Nominated Quota MLCs തെലങ്കാനയില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്; സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌ത എംഎല്‍സി പട്ടിക തള്ളി - Kurra Satyanarayana

Nominees Have Not Served in Service Sector : സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തവര്‍ സേവനമേഖലയിൽ സേവനമനുഷ്ഠിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഈ ക്വാട്ടയിൽ ഇവരെ നോമിനേറ്റ് ചെയ്യാൻ കഴിയില്ലെന്ന് പേരുകള്‍ തള്ളിക്കൊണ്ട് ഗവർണർ വ്യക്തമാക്കി.

Etv Bharat Tamilisai Rejected Nominated Quota MLCs Names  Tamilisai Soundarajan VS BRS  Tamilisai Soundarajan Vs KCR  Telangana Nominated Quota MLCs  Governor Rejected Nominated Quota MLCs  തമിഴിസൈ സൗന്ദരരാജൻ  തെലങ്കാന ഗവർണർ  ദാസോജു ശ്രവണ്‍  കുറ്‌റ സത്യനാരായണ  Kurra Satyanarayana  Sravan Dasoju
Governor Tamilisai Rejected Nominated Quota MLCs Names in Telangana
author img

By ETV Bharat Kerala Team

Published : Sep 25, 2023, 7:20 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ (Telangana) ബിആര്‍എസ് സര്‍ക്കാരുമായി (BRS Government) പുതിയ പോര്‍മുഖം തുറന്ന് ഗവർണർ തമിഴിസൈ സൗന്ദര്‍രാജൻ (Tamilisai Soundarajan). തെലങ്കാന സര്‍ക്കാര്‍ എംഎല്‍സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌ത രണ്ട് പേരുകള്‍ ഗവർണർ തള്ളിയതോടെയാണ് പുതിയ ഭിന്നത ഉടലെടുത്തത്. ബിആര്‍എസ് നേതാക്കളായ ദാസോജു ശ്രവണിന്‍റെയും, കുറ്‌റ സത്യനാരായണയുടെയും പേരുകളാണ് തമിഴിസൈ സൗന്ദര്‍രാജൻ തള്ളിയത് (Governor Tamilisai Rejected Nominated Quota MLCs Names in Telangana).

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 171 (5) പ്രകാരം ആവശ്യമായ യോഗ്യതകൾ സർക്കാർ നാമനിർദേശം ചെയ്‌ത ഇരുവർക്കുമില്ലെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും ചീഫ് സെക്രട്ടറിക്കും അയച്ച കത്തിൽ തമിഴിസൈ സൗന്ദര്‍രാജൻ വ്യക്തമാക്കി. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തവര്‍ സേവനമേഖലയിൽ സേവനമനുഷ്ഠിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഈ ക്വാട്ടയിൽ ഇവരെ നോമിനേറ്റ് ചെയ്യാൻ കഴിയില്ലെന്നും പേരുകള്‍ തള്ളിക്കൊണ്ട് ഗവർണർ വ്യക്തമാക്കി.

സാഹിത്യം, ശാസ്ത്രസാങ്കേതിക മേഖലകൾ, കലകൾ, സഹകരണ പ്രസ്ഥാനം, സാമൂഹികസേവനം തുടങ്ങിയ മേഖലകളിൽ ഇരുവർക്കും പ്രവര്‍ത്തി പരിചയമില്ല. ഈ രണ്ട് പേരുകളും അംഗീകരിച്ചാൽ അതാത് മേഖലകളിൽ പ്രത്യേക അറിവും പരിചയവുമുള്ളവർക്ക് അംഗീകാരം ലഭിക്കില്ല. യോഗ്യതയുള്ള നിരവധി പ്രമുഖർ സംസ്ഥാനത്ത് ഉള്ളപ്പോള്‍ അനര്‍ഹരെ നാമനിർദേശം ചെയ്യുന്നത് ഉചിതമല്ല. രാഷ്ട്രീയക്കാരുടെ പേര് യോഗ്യത കണക്കാക്കാതെ ശുപാർശ ചെയ്യുന്നത് അനുചിതമാണെന്നും തമിഴിസൈ സൗന്ദര്‍രാജൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്‍റെ നാമനിർദേശ പത്രിക തമിഴിസൈ തള്ളുന്നത് ഇതാദ്യമായല്ല. നേരത്തെ ഹുസുറാബാദ് മണ്ഡലത്തിൽ നിന്നുള്ള ബിആർഎസ് നേതാവ് പാഡി കൗശിക് റെഡ്ഡിയുടെ എംഎൽസി നാമനിർദേശവും ഗവർണർ തള്ളിയിരുന്നു. സാമൂഹിക സേവന വിഭാഗത്തിൽ പാഡി കൗശിക് റെഡ്ഡിയുടെ നാമനിർദേശം ഗവർണർ നിരസിച്ചെങ്കിലും ബിആർഎസ് എംഎൽഎയുടെ ക്വാട്ടയിൽ ആദ്ദേഹത്തെ എംഎൽസി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.