ETV Bharat / bharat

തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകാതെ ഗവർണർ; ഹൈക്കോടതിയെ സമീപിച്ച് സർക്കാർ - Telangana budget

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലുള്ള പോരാണ് രാഷ്‌ട്രീയ പ്രതിസന്ധിയ്ക്ക് കാരണം

No Raj Bhavan permission for budget yet  Telangana Govt approaches High Court  governor not given budget permission Telangana  Telangana Governor Tamilisai Soundararajan  K Chandrasekhara Rao  kcr  Telangana constitutional crisis  national news  malayalam news  തെലങ്കാന ഗവർണർ  ബജറ്റിന് അനുമതി നൽകാതെ ഗവർണർ  ഹൈക്കോടതിയെ സമീപിച്ച് തെലങ്കാന സർക്കാർ  ബജറ്റിന് അനുമതി നൽകിയില്ല  തെലങ്കാന സർക്കാർ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  തമിഴിസൈ സൗന്ദരരാജൻ  കെ ചന്ദ്രശേഖര റാവു  Telangana budget  തെലങ്കാന ബഡ്‌ജറ്റ്
തെലങ്കാന ബജറ്റിന് അനുമതി നൽകാതെ ഗവർണർ
author img

By

Published : Jan 30, 2023, 2:16 PM IST

ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ അനുമതി നൽകാത്തതിനാൽ തുടർനടപടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്‌ച (3.02.2023) ആരംഭിക്കാനിരിക്കെയാണ് രാജ്‌ഭവനും സംസാഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധി മുറുകുന്നത്. സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ സംസ്ഥാന സർക്കാരിന്‍റെ ഇരുസഭകളിലും ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ഇതിനുള്ള അനുമതി ഗവർണറിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തിൽ 2023-24 ബജറ്റ് അവതരണം അനുവദിക്കാൻ ഗവർണറോട് നിർദേശിക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഗവർണറുടെ ചുമതലകളെ കുറിച്ച് അവലോകനം നടത്താനും ഗവർണർക്ക് നോട്ടീസ് നൽകാനും കോടതിയ്‌ക്ക് കഴിയുമോ എന്ന് പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് തെലങ്കാന ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്ത് നിലവിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഗവർണറും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മ തുടരുകയാണ്.

also read: 'റിപ്പബ്ലിക് ദിനാഘോഷം തടയാന്‍ പദ്ധതിയിട്ടു' ; ടിആര്‍എസ് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.