ETV Bharat / bharat

ആപ്പിൾ ഫോണുകളിൽ സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ - ആപ്പിൾ സുരക്ഷാ വീഴ്ച

Apple iOS Vulnerabilities : സ്വകാര്യ വിവരങ്ങൾ ചോർത്താൻ കഴിയുന്ന നിരവധി പിഴവുകൾ ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതായാണ് മുന്നറിയിപ്പ്. നേരത്തെ സാംസങ് ഫോണുകൾക്കെതിരെയും ചില മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങൾക്കെതിരെയും കേന്ദ്രം സമാന മുന്നറിയിപ്പ് നൽകിയിരുന്നു.

Etv Bharat high risk alerts in iOS  high risk alerts in apple phones  high risk alerts in samsung  high risk alerts in samsung galaxy  apple phone hacking  apple phone under risk  CERT In  security advisory Apple phone  Apple phone security  ആപ്പിൾ ഫോണുകളിൽ സുരക്ഷാ പിഴവ്  മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ  ആപ്പിൾ സുരക്ഷാ വീഴ്ച  സാംസങ് സുരക്ഷ പിഴവ്
Government Issues High Risk Alerts in Apple iOS
author img

By ETV Bharat Kerala Team

Published : Dec 16, 2023, 10:37 PM IST

ന്യൂഡൽഹി: ആപ്പിൾ ഫോണുകളിലെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ (Government Issues High Risk Alerts in Apple iOS). സ്വകാര്യ വിവരങ്ങൾ അടക്കം ചോർത്താൻ കഴിയുന്ന നിരവധി പിഴവുകൾ ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതായാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ്‌ മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നോഡൽ ഏജൻസിയാണ് സിഇആര്‍ടി (CERT).

ആപ്പിളിന്‍റെ ഓപറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ് (iOS), ഐപാഡ് ഒഎസ് (iPadOS), മാക് ഒഎസ് (macOS), ടിവി ഒഎസ് (tvOS), വാച് ഒഎസ് (watchOS) എന്നിവയിലും, ആപ്പിളിന്‍റെ ബ്രൗസറായ സഫാരിയിലും നിരവധി സുരക്ഷാ വീഴ്‌ചകളുള്ളതായി സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു. ഈ പിഴവുകൾ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റം അടക്കമുള്ള സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചേക്കാം എന്ന് മുന്നറിയിപ്പിൽ പറയുന്നു.

Also Read: പ്ലേ സ്‌റ്റോറിന് പണികിട്ടുമോ ; ഗൂഗിളിനെതിരെ അവിശ്വാസ വിചാരണക്കൊരുങ്ങി യുഎസ് ഫെഡറൽ കോടതി

സാംസങിനും മുന്നറിയിപ്പ്: നേരത്തെ സാംസങ് ഗ്യാലക്‌സി ഫോണുകൾക്കെതിരെയും സിഇആര്‍ടി സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാംസങ് മൊബൈലിലുകളിലെ ആന്‍ഡ്രോയ്‌ഡ് 11, 12, 13, 14 എന്നീ പതിപ്പുകളിലുള്ള അപകട സാധ്യതകളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

മൈക്രോസോഫ്റ്റിലും വീഴ്‌ച: ഏതാനും ദിവസം മുൻപ് മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളെപ്പറ്റിയും സിഇആര്‍ടി മുന്നറിയിപ്പ് നൽകിയിരുന്നു. മൈക്രോസോഫ്റ്റ് ഓഫീസ്, വിൻഡോസ്, അസൂർ, ഡൈനാമിക്‌സ്, സിസ്‌റ്റം സെന്‍റർ എന്നിവയിലെ പിഴവുകൾ മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.