ഗൂഗിള്‍ പ്ലേ പാസ് ഇന്ത്യയിലും ഇനി ലഭ്യമാകും. ആയിരത്തിലധികം ആപ്പുകളും, ഗെയിമുകളും പരസ്യം കൂടാതെ പ്രീമിയം ഫീച്ചേഴ്സോടു കൂടി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് ഗൂഗിള്‍ പ്ലേ പാസ്. പ്രതിമാസമോ അല്ലെങ്കില്‍ പ്രതിവര്‍ഷമോ ഉള്ള വരിസംഖ്യയടെ അടിസ്ഥാനത്തിലാണ് പ്ലേ പാസിന്‍റെ സേവനം ലഭ്യമാകുക.
അമേരിക്കയില്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്ലേപാസിനെ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. സ്പോര്‍ട്‌സ്, പസില്‍സ് തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ളതും, ജംഗിള്‍ അഡ്വവേഞ്ചേഴ്സ് (Jungle Adventures), വേള്‍ഡ് ക്രിക്കറ്റ് ബാറ്റില്‍ 2 (World Cricket Battle 2), മൊണുമെന്‍റ് വാലി (Monument Valley) തുടങ്ങിയ ആക്ഷന്‍ ഗെയിമുകളും പ്ലേ പാസ് കളക്ഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അട്ടര്‍ (Utter), യൂണിറ്റ് കണ്‍വേട്ടര്‍ (Unit Converter), ഓഡിയോലാബ് (AudioLab), ഫോട്ടോ സ്റ്റുഡിയോ പ്രോ (Photo Studio Pro) തുടങ്ങിയ ആപ്പുകളും പ്ലേ പാസില്‍ ലഭ്യമാണ്.
41 വിഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം ആപ്പുകളാണ് പ്ലേ പാസ് ഉപഭേക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നടക്കം 59 രാജ്യങ്ങളിലെ ആപ്പുകളാണ് ഇവ. ഉപഭോക്താക്കള്‍ക്ക് ആദ്യം ഒരുമാസം ട്രയലായി ഉപയോഗിക്കാം. അതിന് ശേഷം മാസം 99 രൂപയ്‌ക്കോ, വര്‍ഷത്തേക്ക് 889 രൂപ വരിസംഖ്യ അടച്ച് സേവനം ഉപയോഗപ്പെടുത്താം. ഒരു മാസം പ്രീപ്പേയിഡ് ഇനത്തില്‍ 109 രൂപയ്ക്കും പ്ലേ പാസ് സേവനം ലഭ്യമാണെന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഗൂഗിള്‍ ഫേമിലി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ പ്ലേ പാസ് സബ്‌സ്ക്രിപിഷന്‍ അഞ്ച് പേര്‍ക്ക് വരെ പങ്കുവെക്കാന്‍ സാധിക്കും. പ്ലേ പാസ് സേവനം ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ ഇന്ത്യയിലെ ആപ്പുകളും, ഗേയിമുകളും വികസിപ്പിക്കുന്നവര്‍ക്ക് വലിയ അവസരങ്ങളാണ് ലഭ്യമാകുന്നത്. 90ലധികം രാജ്യങ്ങളിലെ ഉപഭോക്തക്കളെയാണ് ആപ്പ് ഡെവലപ്പേഴ്സിന് ലഭ്യമാകുന്നതെന്ന് ഗൂഗിളിന്‍റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ALSO READ: ഭവന വായ്‌പകളിന്‍മേലുള്ള ടോപ്പ് അപ്പുകളുടെ ഗുണങ്ങള്‍ എന്തൊക്കെ ?