ETV Bharat / bharat

Google Earthquake Alert System In India For Android Users ഇന്ത്യയിൽ ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കാൻ ഗൂഗിൾ - സ്‌മാർട്ട്‌ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ്

Earthquake Alert System In Android 5+ Versions : ഭൂകമ്പ മുന്നറിയിപ്പ് ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാക്കുമെന്ന് ഗൂഗിൾ

Etv Bharatearthquake alert system in India  Google  arthquake alert system in Android  Google updation  Google Earthquake Alert System  ആൻഡ്രോയിഡ് ഉപയോക്താക്കൾ  ഗൂഗിൾ  ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം  സ്‌മാർട്ട്‌ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ്  ദേശീയ ദുരന്ത നിവാരണ അതോറിറ്റി
Google Earthquake Alert System In India For Android Users
author img

By ETV Bharat Kerala Team

Published : Sep 27, 2023, 7:29 PM IST

Updated : Sep 27, 2023, 7:49 PM IST

ന്യൂഡൽഹി : ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് (Android Users) ഭൂകമ്പ മുന്നറിയിപ്പ് നൽകുന്ന സേവനം നൽകാൻ ഗൂഗിൾ (Google). ഭൂകമ്പത്തിന്‍റെ തീവ്രത മനസിലാക്കുന്നതിനുള്ള സേവനം സ്‌മാർട്ട്‌ഫോണുകളിലെ സെൻസറുകൾ ഉപയോഗിച്ച് ലഭ്യമാക്കുമെന്ന് ഗൂഗിൾ ഇന്ന് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (National Disaster Management Authority), നാഷണൽ സീസ്‌മോളജി സെന്‍റർ (National Seismology Centre) എന്നിവരുമായി സഹകരിച്ചാണ് ഗൂഗിൾ ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം (Android Earthquake Alerts System) അവതരിപ്പിക്കുന്നത്.

ആൻഡ്രോയിഡ് 5 ലും അതിന് ശേഷമുള്ള അപ്‌ഡേറ്റഡ് ഓപ്പറേറ്റിങ് സിസ്‌റ്റങ്ങളിലുമാണ് (Android 5 and later versions) സേവനം ലഭ്യമാകുക. അടുത്ത ആഴ്‌ചയോടെ ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് ഗൂഗിൾ അധികൃതർ നൽകുന്ന വിവരം. സ്‌മാർട്ട്‌ഫോണുകളിലെ ചെറിയ ആക്‌സിലറോമീറ്ററുകളെ (accelerometers) മിനി സീസ്‌മോമീറ്ററുകളായി (seismometers) പ്രവർത്തിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക.

Also Read : How To Unsend An Email In Gmail: ജിമെയിലിൽ മെയിൽ അയച്ചത് ഒഴിവാക്കുന്നതെങ്ങനെ

ഭൂകമ്പത്തിന്‍റെ ആരംഭത്തിൽ തന്നെ സെൻസറുകൾ മുഖേന അത് തിരിച്ചറിയാൻ കഴിയും. ഒരേ സമയം ഭൂകമ്പം പോലുള്ള ചലനങ്ങൾ പല ഫോണുകളിലായി കണ്ടെത്തുകയാണെങ്കിൽ ഈ വിവരങ്ങൾ ഉപയോഗിച്ച് ഗൂഗിൾ സെർവറിന് അതിന്‍റെ പ്രഭവകേന്ദ്രവും വ്യാപ്‌തിയും കണ്ടെത്താൻ സാധിക്കും. തുടർന്ന് ഇന്‍റർനെറ്റ് സിഗ്‌നലുകൾ പ്രകാശവേഗതയിൽ സഞ്ചരിച്ച് ശക്തമായ ഭൂകമ്പം അനുഭവപ്പെടുന്നതിന് മുൻപ് തന്നെ മുന്നറിയിപ്പുകൾ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കും.

Also Read : Google Introduced AI To Search In India : ഗൂഗിളിന്‍റെ എഐ സെര്‍ച്ച് ടൂള്‍ ഇനി ഇന്ത്യയിലും ; ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളില്‍ ഉപയോഗിക്കാം

ഇന്ത്യയിൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഗൂഗിൾ സെർച്ചിലും (Google Search) ഗൂഗിൾ മാപ്പിലും (Google Map) ലഭ്യമാക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ഗൂഗിൾ ചേർന്ന് പ്രവർത്തിക്കുന്നു. ഭൂകമ്പം ആരംഭിക്കുമ്പോൾ തന്നെ മുന്നറിയിപ്പ് നൽകുന്നതിനായി ലോകത്തെ പല രാജ്യങ്ങളിലും ഇതിനകം തന്നെ ഈ സംവിധാനം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

25-ാം പിറന്നാൾ ആഘോഷ നിറവിൽ ഗൂഗിൾ : ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിന്‍റെ 25മത് ജന്മദിനം കൂടിയാണ് ഇന്ന് (Google Birthday Celebration). പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി മനോഹരമായ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയാണ് ഡൂഡില്‍ പിറന്നാൾ അവതരിപ്പിച്ചിട്ടുള്ളത്. ഗൂഗിളിന്‍റെ പുതിയ ഡൂഡില്‍ (Google Doodle) ഏറ്റെടുത്ത് നിരവധി പേരാണ് ഗൂഗിളിന് ജന്മദിനാശംസകളുമായി എത്തിയത്.

Read More : Google Birth Day Celebrations 'ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിൾ': ഇന്ന് 25ാം പിറന്നാൾ ആഘോഷം

Last Updated : Sep 27, 2023, 7:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.