ETV Bharat / bharat

ഇന്ത്യയുടെ 'വെതര്‍ വുമണ്‍', മലയാളത്തിന്‍റെ അന്ന മാണി, 104ാം ജന്മദിനം ആഘോഷമാക്കി ഗൂഗിൾ ഡൂഡില്‍ - Google Doodle

മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി ( Anna Mani ). 1918ല്‍ പീരുമേടിലാണ് അന്ന മാണി ജനിച്ചത്. ബിരുദപഠനത്തിനു ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നോബൽ പുരസ്കാര ജേതാവ് സിവി രാമന്‍റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തി.

വെതര്‍ വുമണ്‍  അന്ന മണി  അന്ന മണി  ജന്മദിനം ആഘോഷമാക്കി ഗൂഗിള്‍  ജന്മദിനം ആഘോഷമാക്കി ഡൂഗിള്‍  മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി  Anna Mani  Anna Mani Birth Anniversary  Google Doodle Celebrates Anna Mani Birth Anniversary  Google Doodle  Celebrates Anna Mani Birth Anniversary
ഇന്ത്യയുടെ 'വെതര്‍ വുമണ്‍', മലയാളത്തിന്‍റെ അന്ന മണി, 104ാം ജന്മദിനം ആഘോഷമാക്കി ഡൂഗിള്‍
author img

By

Published : Aug 23, 2022, 9:03 AM IST

Updated : Aug 23, 2022, 2:20 PM IST

ഹൈദരാബാദ്: ഇന്ത്യയുടെ 'വെതര്‍ വുമണ്‍' അന്ന മാണിയുടെ 104ാം ജന്മദിനം ആഘോഷമാക്കി ആഗോള സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ഗൂഗിള്‍ ഡൂഡിലൊരുക്കിയാണ് (Google Doodle) അന്ന മാണിയുടെ ഓര്‍മ പുതുക്കിയത്. മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി ( Anna Mani ). ഇന്ത്യന്‍ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.

1918 ഓഗസ്ത് 23 ന് പഴയ തിരുവിതാംകൂറിലെ പീരുമേടിലാണ് അന്ന മാണി ജനിച്ചത്. ഡോക്ടറാകാൻ മോഹമുണ്ടായിന്നെങ്കിലും, സാഹചര്യങ്ങൾ അനുകൂലമല്ലായിരുന്നതിനാൽ മദ്രാസിലെ പ്രസിഡൻസി കോളജിൽ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടി. ബിരുദപഠനത്തിനു ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നോബൽ പുരസ്കാര ജേതാവ് സി.വി രാമന്‍റെ മേൽനോട്ടത്തിൽ ഗവേഷണം തുടങ്ങി.

ഗവേഷണം: പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞൻ കെആർ രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. വജ്രത്തിന്‍റെയും മറ്റു അമൂല്യരത്നങ്ങളുടേയും പ്രകാശവികിരണ രീതികളായിരുന്നു ഗവേഷണവിഷയം. താമസിയാതെ ഈ വിഷയത്തിൽ ആധികാരികമായ പ്രബന്ധങ്ങൾ അന്ന മാണി പ്രസിദ്ധീകരിച്ചു.

1945-ൽ പി.എച്ച്.ഡി ബിരുദത്തിനായുള്ള തീസിസ് മദ്രാസ് യൂണിവേഴിസിറ്റിക്ക് സമർപ്പിച്ചശേഷം പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളജിൽ കാലാവസ്ഥ ശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി. എന്നാല്‍ ഓണേഴ്‌സ് ബിരുദം ബിരുദാനന്തര ബിരുദമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞ് മദ്രാസ് സർവകലാശാല അന്നയ്ക്ക് ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചു. തീസിസ് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.

1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. അന്തരീക്ഷ ഓസോൺ ഗവേഷണ രംഗത്ത് അതീവ തൽപ്പരയായിരുന്ന ഇവർ 30-ൽ ഏറെ വർഷങ്ങൾ ഈ മേഖലയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി 1987-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ കെ.ആർ രാമനാഥൻ മെഡൽ നേടി.

1950-കളിലുടനീളം സോളാർ റേഡിയേഷൻ മോണിറ്ററിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല അവർ സ്ഥാപിക്കുകയും സുസ്ഥിര ഊർജ്ജ അളവ് സംബന്ധിച്ച് നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ നിരവധി പ്രധാന പദവികളും വഹിച്ചിരുന്നു.

ഇന്ത്യന്‍ കാലാവസ്ഥ പഠന രംഗത്ത് പുതിയ കണ്ടുപിടിത്തുങ്ങള്‍: ഇന്ത്യ ഉപഭൂഖണ്ഡത്തിനു മീതെയുളള സൗരോർജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച പുസ്തകവും പുറത്തറിക്കിയിരുന്നു. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് വഴി കാലാവസ്ഥ ഉപകരണങ്ങൾ സ്വന്തമായി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും രാജ്യത്തെ സഹായിച്ചു. പുരുഷ മേധാവിത്വമുള്ള ഈ മേഖലയിൽ മികവ് പുലർത്തിയ അന്ന 1953ല്‍ ഡിവിഷന്‍റെ തലവനായി. 100-ലധികം കാലാവസ്ഥ ഉപകരണങ്ങൾ രൂപകല്‍പ്പന ചെയ്തു. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ നിരവധി പ്രധാന പദവികളും വഹിച്ചിരുന്നു.

വിരമിച്ച ശേഷം ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയായി നിയമിതയായി. സൗരോർജ്ജം, കാറ്റ് എന്നിവയില്‍ നിന്നുള്ള ഊർജ്ജ ഉപകരണങ്ങൾ നിർമിക്കുന്ന ഒരു കമ്പനിയും അവർ സ്ഥാപിച്ചിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതം നയിച്ചിരുന്ന അന്ന മാണി 2001 ഓഗസ്ത് 16 ന് തിരുവനന്തപുരത്ത് അന്തരിച്ചു.

Also Read: ഇന്ത്യയ്‌ക്കൊപ്പം ഗൂഗിള്‍, സ്വാതന്ത്ര്യദിന സ്‌മരണയുമായി ഡൂഡില്‍, അഭിമാനത്തോടെ കേരളം

Last Updated : Aug 23, 2022, 2:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.