പ്രയാഗ്‌രാജ് (യുപി): ഗുഡ്‌സ് ട്രെയിനിന്‍റെ 29 കോച്ചുകൾ പാളം തെറ്റിയതിനെത്തുടർന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ കാൺപൂർ-പ്രയാഗ്‌രാജ് സെക്ഷനിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഫത്തേപൂരിന് അടുത്തുള്ള രാംവ സ്റ്റേഷനില്‍ ഞായറാഴ്‌ച (ഒക്‌ടോബര്‍ 23) രാവിലെ 10.30 ഓടെയാണ് ചരക്ക് ട്രെയിനിന്‍റെ കോച്ചുകള്‍ പാളം തെറ്റിയത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.
ഒഴിഞ്ഞ വാഗണുകളുമായി ഗുഡ്‌സ് ട്രെയിന്‍ ദീൻ ദയാൽ ഉപാധ്യായ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് അതുവഴി കടന്നു പോകേണ്ട 20 ട്രെയിനുകളുടെ ഗതാഗതം തടസപ്പെട്ടു. ഇതില്‍ ചില ട്രെയിനുകളുടെ റൂട്ട് തിരിച്ചു വിട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അപകടം നടന്ന സ്ഥത്ത് ചെറിയ തോതില്‍ നാശനഷ്‌ടം സഭവിച്ചിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അപകട സ്ഥലത്ത് പുരനുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.