വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ നിന്ന് രണ്ട് കോടിയോളം വിലമതിക്കുന്ന 3.98 കിലോഗ്രാം സ്വർണം പിടികൂടി. ബംഗ്ലാദേശിൽ നിന്ന് കടത്തിയ സ്വർണമാണ് ഡയറക്‌ടറേറ്റ് റവന്യൂ ഇന്‍റലിജൻസ് സംഘം പിടികൂടിയത്. കൊൽക്കത്തയിൽ എത്തിക്കുന്ന സ്വർണം വ്യത്യസ്‌ത ആകൃതിയിലേക്ക് മാറ്റി വിൽപന നടത്താനായിരുന്നു ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഹൗറ-യശ്വന്ത്പൂർ എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്നയാളിൽ നിന്ന് വിശാഖപട്ടണത്ത് വച്ചാണ് സ്വർണം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ALSO READ: സാംപയും ഫിഞ്ചും മിന്നി; ബംഗ്ലാദേശിനെതിരെ ഓസീസിന് വമ്പന്‍ ജയം