ഭോപ്പാൽ: പൊതുവെ സസ്യഭുക്കുകളുടെ പട്ടികയിൽ വരുന്നവയാണ് ആടുകൾ എന്നാണ് നമ്മുടെ സങ്കല്‍പ്പം. പച്ചക്കറികൾ, ധാന്യങ്ങൾ, ഇലകൾ എന്നിവയാണ് അവയുടെ പ്രധാനപ്പെട്ട ആഹാരങ്ങൾ. എന്നാൽ ദേവസിലെ ലോഹരി ഗ്രാമത്തിലെ റാഫിഖിന്‍റെ ആട് അതിന്‍റെ ഭക്ഷണരീതി കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
ഗ്രാമത്തിലെ കർഷകനായ റാഫിഖിന്‍റെ ഭുരി എന്ന് പേരുള്ള ആട് മാംസാഹാരിയാണ്. ചിക്കൻ, മട്ടൻ, മത്സ്യം, മുട്ട എന്നിവയാണ് അതിന്‍റെ ഇഷ്‌ടഭക്ഷണങ്ങൾ. ഭുരിക്ക് എന്നും ചിക്കൻ ബിരിയാണി നിർബന്ധമാണ്.
തന്‍റെ ഫാമിൽ ജനിച്ച ഭുരി കഴിഞ്ഞ മൂന്ന് വർഷമായി മാംസാഹാരമാണ് കഴിക്കുന്നതെന്ന് റാഫിഖ് പറയുന്നു. ഭുരിയുടെ നോൺ വെജിറ്റേറിയൻ ഭക്ഷണപ്രിയം അറിഞ്ഞ് നിരവധി പേരാണ് ദൂരദേശങ്ങളിൽ നിന്നുപോലും ഭുരിയെ കാണാൻ റാഫിഖിന്‍റെ ഫാമിൽ എത്തുന്നത്.
Also Read: ബക്‌സറില്‍ നക്‌സലുകളെ വിറപ്പിച്ച് അങ്കിത ശർമ ഐപിഎസ്