ETV Bharat / bharat

വനിതകള്‍ക്ക് മത്സരിക്കാന്‍ 12 മണ്ഡലങ്ങള്‍ മാത്രം ; സ്‌ത്രീകള്‍ക്ക് ഇടം നിഷേധിച്ച് ഗോവന്‍ രാഷ്‌ട്രീയം - ഗോവ സ്ഥാനാര്‍ഥി പട്ടിക വനിത പ്രാതിനിധ്യം

പുരുഷന്മാരേക്കാള്‍ കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ഗോവന്‍ രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് ഇടമില്ല

goa election 2022  goa women voters  women candidates in goa  women in goa politics  ഗോവ തെരഞ്ഞെടുപ്പ്  ഗോവ സ്‌ത്രീ വോട്ടര്‍മാര്‍  ഗോവ സ്ഥാനാര്‍ഥി പട്ടിക വനിത പ്രാതിനിധ്യം  ഗോവ കൂറുമാറ്റം
ഗോവ തെരഞ്ഞെടുപ്പ്: 40 സീറ്റുകളുള്ള നിയമസഭയിലേക്ക് 12 ടിക്കറ്റുകള്‍; സ്‌ത്രീകള്‍ക്ക് ഇടമില്ലാത്ത ഗോവന്‍ രാഷ്‌ട്രീയം
author img

By

Published : Feb 5, 2022, 5:41 PM IST

പനാജി (ഗോവ) : കൂറുമാറ്റത്തിന്‍റെ പേരുദോഷവുമായാണ് ഗോവ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. 40 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, എംപി സഞ്ജയ് റാവത്ത്, മഹാരാഷ്‌ട്ര മന്ത്രി ആദിത്യ താക്കറെ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമാണ്.

വോട്ടർമാരുടെ എണ്ണത്തില്‍ വനിതകള്‍ക്കാണ് ആധിപത്യം. വനിത വോട്ട് ബാങ്കിലാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച്, ഗോവയിൽ ആകെ 11,56,460 വോട്ടർമാരാണുള്ളത്. അതിൽ 5,93,960 സ്ത്രീ വോട്ടർമാരും 5,62,500 പുരുഷ വോട്ടർമാരുമാണ്. പുരുഷന്മാരേക്കാൾ 31,460 അധികം സ്ത്രീ വോട്ടർമാരുണ്ട്.

വോട്ട് വേണം, സ്ഥാനങ്ങളില്‍ വേണ്ട

പുരുഷന്മാരേക്കാള്‍ കൂടുതൽ സ്ത്രീ വോട്ടർമാരുള്ള സംസ്ഥാനത്ത് എന്നാൽ രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് ഇടം നിഷേധിക്കപ്പെടുകയാണ്. സ്ഥാനാർഥി പട്ടികയിൽ വിരലിലെണ്ണാവുന്ന വനിതകള്‍ക്ക് മാത്രമാണ് നിയമസഭയിലേക്കുള്ള അങ്കത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

പ്രചാരണ വേളയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നേതാക്കള്‍ വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ ഇതെല്ലാം മറന്ന മട്ടാണ്. മമതയുടെ തൃണമൂലില്‍ പോലും വനിതകള്‍ക്ക് കാര്യമായ പ്രാതിനിധ്യമില്ല. 2-2.5 ശതമാനമാണ് സ്ഥാനാര്‍ഥി പട്ടികയിലെ വനിത പ്രാതിനിധ്യം.

സ്ഥാനാര്‍ഥി പട്ടികയിലെ വനിത പ്രാതിനിധ്യം

ബിജെപി 40 സീറ്റുകളിലും സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ 3 വനിതകള്‍ മാത്രമാണുള്ളത്. കോൺഗ്രസ് 37 സീറ്റിലും സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി 3 സീറ്റിലും മത്സരിക്കാനാണ് തീരുമാനം. കോൺഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ട് പേര്‍ മാത്രമാണ് വനിതകള്‍.

അരവിന്ദ് കെജ്‌രിവാളിന്‍റെ ആംആദ്‌മി പാർട്ടി 39 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതിൽ മൂന്നിടത്ത് വനിതകളെ നിര്‍ത്തി. തൃണമൂൽ കോൺഗ്രസ് സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്കൊപ്പം 26 സീറ്റുകളിൽ മത്സരിക്കുന്നു. 4 വനിതകള്‍ക്കാണ് തൃണമൂല്‍ സ്ഥാനാര്‍ഥിത്വം നൽകിയിരിക്കുന്നത്. തൃണമൂലാണ് ഏറ്റവും കൂടുതല്‍ വനിതകളെ പരിഗണിച്ചത്. ഗോവയിലെ ഏറ്റവും പഴയ പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി ഒരു സ്ത്രീക്ക് പോലും ടിക്കറ്റ് നല്‍കിയില്ല.

ഗോവയിൽ എൻസിപിയും ശിവസേനയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. എൻസിപി 13 സീറ്റിലും ശിവസേന 9 സീറ്റിലുമാണ് മത്സരിക്കുന്നത്. മഹാരാഷ്ട്രയിൽ സ്ത്രീ ശാക്തീകരണത്തിന് പേരുകേട്ട എൻസിപി ഗോവയിൽ ഒരു സ്ത്രീക്ക് പോലും പ്രാതിനിധ്യം നൽകിയിട്ടില്ല. എൻസിപിയുടെ അതേ പാത തന്നെയാണ് ശിവസേനയും ഗോവയില്‍ പിന്തുടരുന്നത്.

പാര്‍ട്ടികളുടെ മുന്‍ഗണന വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക്

വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിർത്തുന്നതിനാണ് പാര്‍ട്ടികള്‍ മുൻഗണന നല്‍കുന്നതെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ ലാഡിന്‍റെ വിലയിരുത്തല്‍. ചില പാർട്ടികൾ വനിത സ്ഥാനാര്‍ഥികൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. എന്നാല്‍ ഇത് സംവരണം മൂലമോ അല്ലെങ്കില്‍ അവരുടെ ഭർത്താക്കന്മാർ മത്സരിച്ചിരുന്ന മണ്ഡലത്തിൽ സ്വാധീനം ചെലുത്തുന്നവരോ ആയതുകൊണ്ടാണ്. സ്‌ത്രീകള്‍ക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യം നൽകുന്നതിനോട് ഒരു പാര്‍ട്ടിക്കും താല്‍പര്യമില്ലെന്ന് അനിൽ ലാഡ് അഭിപ്രായപ്പെടുന്നു.

2002ൽ വിവിധ രാഷ്ട്രീയ പാർട്ടികൾ 11 വനിത സ്ഥാനാര്‍ഥികളെ നിർത്തി. ഇവരിൽ നിന്ന് ഒരു വനിത മാത്രമാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2007ൽ 14 പേർക്കും 2012ൽ 10 പേർക്കും സ്ഥാനാര്‍ഥിത്വം നൽകി. രണ്ട് തവണയും ഓരോ വനിത മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ 19 സ്ത്രീകൾക്ക് സ്ഥാനാര്‍ഥിത്വം നൽകിയെങ്കിലും ഗോവന്‍ ജനത നിയമസഭയിലേക്ക് അയച്ചത് രണ്ട് പേരെ മാത്രം.

Also read: പഞ്ചാഗ്നി നടുവില്‍ പഞ്ചാബ് രാഷ്ട്രീയം; കൂറുമാറിയവര്‍ക്ക് സംഭവിച്ചത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.