ETV Bharat / bharat

രാജധാനി എക്‌സ്‌പ്രസ് തുരങ്കത്തിനുള്ളിൽ പാളം തെറ്റി; ആളപായമില്ല - ഡൽഹി ഗോവ രാജധാനി എക്‌സ്‌പ്രസ്

റെയിൽവേ ഉദ്യോഗസ്ഥരും റെയിൽ അറ്റകുറ്റപ്പണി നടത്തുന്ന വാഹനവും സംഭവസ്ഥലത്തെത്തി.

Rajadhani express  rajadhani express derailed  god delhi rajadhani express  train derailed  ratnagiri express  രാജധാനി എക്‌സ്‌പ്രസ്  രത്നഗിരിയിൽ തുരങ്കത്തിനുള്ളിൽ ട്രെയിൻ പാളം തെറ്റി  ഡൽഹി ഗോവ രാജധാനി എക്‌സ്‌പ്രസ്  കൊങ്കൺ റെയിൽവേ
രാജധാനി എക്‌സ്‌പ്രസ് തുരങ്കത്തിനുള്ളിൽ പാളം തെറ്റി; ആളപായമില്ല
author img

By

Published : Jun 26, 2021, 10:06 AM IST

മുംബൈ: മഹാരാഷട്രയിലെ രത്നഗിരിയിൽ തുരങ്കത്തിനുള്ളിൽ ട്രെയിൻ പാളം തെറ്റി. ഡൽഹി നിസാമുദ്ദീൻ നിന്ന് പുറപ്പെട്ട് ഗോവയിലേക്ക് പോകുകയായിരുന്ന രാജധാനി ട്രെയിൻ ശനിയാഴ്ച പുലച്ചെ 4.30ഓടെയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല.

മുംബൈയിൽ നിന്ന് ഏകദേശം 325 കിലോമീറ്റർ അകലെയുള്ള കാർബൂഡ് തുരങ്കത്തിനുള്ളിർ ആണ് ട്രെയിൻ പാളം തെറ്റിയത്. 02414 എന്ന ട്രെയിൻ ഗോവയിലെ മഡ്ഗാവിലേക്ക് പോവുകയായിരുന്നുവെന്ന് കൊങ്കൺ റെയിൽവേ വക്താവ് പറഞ്ഞു. റെയിൽവേ ട്രാക്കിലേക്ക് പാറക്കല്ല് വീണതിനെ തുടർന്നാണ് അപകടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കൊങ്കൺ റെയിൽ‌വേയിലെ രത്‌നഗിരി മേഖലയിലെ ഉക്ഷിക്കും ഭോക് സ്റ്റേഷനുകൾക്കുമിടയിലുള്ള കാർബൂഡ് ടണലിനുള്ളിൽ ആണ് രാജധാനി സൂപ്പർഫാസ്റ്റ് ട്രെയിനിന്‍റെ മുൻ ചക്രം പാളം തെറ്റിയത്”ഉദ്യോഗസ്ഥർ പറഞ്ഞു.

റെയിൽവേ ഉദ്യോഗസ്ഥരും റെയിൽ അറ്റകുറ്റപ്പണി നടത്തുന്ന വാഹനവും സംഭവസ്ഥലത്തെത്തി. കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Also Read: അതിവേഗം പടർന്ന് ഡെൽറ്റ പ്ലസ്; മുന്നറിയിപ്പുമായി കേന്ദ്രം

മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ്‌ കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്‌. 756 കിലോമീറ്ററാണ് റെയിൽപാതയുടെ നീളം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.