പനാജി: അടുത്തിടെ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോവപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗിരീഷ് ചോഡങ്കർ സ്ഥാനം രാജിവച്ചതായി വൈസ് പ്രസിഡന്‍റ് സങ്കൽപ് അമോങ്കർ അറിയിച്ചു. സോണിയ ഗാന്ധിക്കും സംസ്ഥാന ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവിനും ചോഡങ്കർ രാജി സമർപ്പിച്ചതായും ദില്ലി ഹൈക്കമാൻഡിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അമോങ്കർ പറഞ്ഞു.
വോട്ടെടുപ്പ് ഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ജിപിസിസി മേധാവി സ്ഥാനത്ത് നിന്ന് ഞാൻ രാജിവെച്ചിട്ടുണ്ടെന്നും ചോഡങ്കര്‍ അറിയിച്ചു. മുൻ പാർലമെന്റ് അംഗം ശാന്തരം നായിക്കിന് പകരക്കാരനായി 2018 ഏപ്രിലിലാണ് ചോഡങ്കറിനെ ജിപിസിസി മേധാവിയായി നിയമിച്ചത്.
അടുത്തിടെ ഗോവയിൽ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി 48 സീറ്റുകളിൽ 32 സീറ്റുകൾ നേടി.