ETV Bharat / bharat

ഗോവയില്‍ 'ട്വിസ്റ്റി'ന് എം.ജി.പി, 'കൈ' കൊടുക്കാന്‍ കോണ്‍ഗ്രസ്, 'താമര' നീട്ടി ബിജെപി - ഗോവ നിയമസഭ തെരഞ്ഞെടുപ്പ് ഫലം

ബി.ജെ.പിയും കോണ്‍ഗ്രസും എം.ജി.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്‌പര്യം പ്രകടിപ്പിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി

Goa post result strategies  Sudin Dhavalikar claims CM post  Goa assembly elections  ഗോവയില്‍ തൂക്കുമന്ത്രിസഭയെന്ന് പ്രവചനം  ഗോവയില്‍ എം.ജി.പിയെ കൂടെക്കൂട്ടാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും  Goa Assembly election result Congress bjp woos MGP  Goa Congress bjp woos MGP  ഗോവ നിയമസഭ തെരഞ്ഞെടുപ്പ് ഫലം  Assembly elections 2022
ഗോവയില്‍ തൂക്കുമന്ത്രിസഭയെന്ന് പ്രവചനം; എം.ജി.പിയെ കൂടെക്കൂട്ടാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും, മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പാര്‍ട്ടി
author img

By

Published : Mar 9, 2022, 7:42 PM IST

Updated : Mar 9, 2022, 8:17 PM IST

പനാജി : ഗോവ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും ആശങ്കയില്‍. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് വിലയിരുത്തിയിരുന്നു. ഇക്കാരണത്താല്‍ ഇരുപാര്‍ട്ടികളുടെ ക്യാമ്പുകളിലും ആത്മവിശ്വാസം പ്രകടമല്ല.

എം.ജി.പിയുടെ നിലപാട് നിര്‍ണായകം

ഗോവയ്‌ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യാഴാഴ്‌ചയാണ് പുറത്തുവരുക. പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) സ്വീകരിക്കുന്ന നിലപാട് ഇത്തവണ നിര്‍ണായകമാണ്. നിലവില്‍ ഒറ്റ എം.എല്‍.എ മാത്രമാണ് ഈ പാര്‍ട്ടിക്കുള്ളതെങ്കിലും നേരത്തെ സംസ്ഥാനം ഭരിച്ച, ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് എം.ജി.പി. എക്‌സിറ്റ് പോള്‍ ഫലംപോലെ കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇരു പ്രധാനപാര്‍ട്ടികളും എം.ജി.പിയെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം.

അതേസമയം, എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ക്കുപിന്നാലെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ഒരുമിച്ച് റിസോര്‍ട്ടിലേക്ക് മാറ്റി. കേവല ഭൂരിപക്ഷം തികയാത്ത സാഹചര്യമുണ്ടായാല്‍ ഈ പ്രാദേശിക പാര്‍ട്ടിയെ സ്വാധീനിക്കാന്‍ ഇപ്പോഴേ ബി.ജെ.പിയും കോണ്‍ഗ്രസും തീവ്രശ്രമത്തിലാണ്. ഇതുസംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ചൊവ്വാഴ്ച എം.ജി.പി നേതാവ് സുദിൻ ധവാലിക്കറെ വിളിച്ചിരുന്നു. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും തമ്മില്‍ ചർച്ച നടത്തിയത്.

ടി.എം.സിയുമായി ആലോചിക്കണമെന്ന് എം.ജി.പി

'ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ വോട്ടെണ്ണലിന് മുന്നോടിയായി ഗോവയില്‍ പാർട്ടി നേതാക്കളും മറ്റ് പ്രതിപക്ഷ സംഘടനകളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. മറ്റ് പാർട്ടികളുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്'. കോൺഗ്രസിന്‍റെ ഗോവയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍റെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രികൂടിയായ ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിലവില്‍ അനുകൂലമായ മറുപടിയില്ല എം.ജി.പി, കോണ്‍ഗ്രസിന് നല്‍കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തിലേര്‍പ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസുമായി കൂടിയാലോചിച്ച ശേഷം സംസാരിക്കാമെന്ന മറുപടിയാണ് പാര്‍ട്ടി നല്‍കിയത്.

എം.ജി.പി തലവന്‍ ദീപക് ധവാലിക്കറിന്‍റെ സഹോദരനും എം.ജി.പി നിയമസഭാംഗവുമായ സുദിൻ ധവാലിക്കറാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അടുത്ത സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനത്ത് അധികാരം സ്ഥാപിക്കുന്നതിന് തങ്ങള്‍ എല്ലാവർക്കുമായി വാതില്‍ തുറന്നിരിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്നും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുദിൻ ധവാലിക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടെണ്ണലിന്‍റെ മണിക്കൂറുകള്‍ക്ക് മുന്‍പ് നടത്തുന്ന ഈ നീക്കം നിര്‍ണായകമാണ്.

ALSO READ: രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Last Updated : Mar 9, 2022, 8:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.