പനാജി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 'കോപ്പിമാസ്റ്റർ' എന്ന് ആക്ഷേപിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌ത തീർഥാടന പദ്ധതി താൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നാണ് സാവന്തിന്‍റെ അവകാശവാദം.
ഗോവയിൽ നിന്നും മറ്റ് തീർഥാടന സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നവർക്ക് സർക്കാർ മുഖേന സൗജന്യമായി യാത്ര ചെയ്യാമെന്ന തന്‍റെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചതാണ്. പദ്ധതി ഏറെക്കുറേ തയാറായിക്കഴിഞ്ഞു. അതിനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. എന്നാൽ കെജ്‌രിവാൾ തന്‍റെ പദ്ധതി അനുകരിക്കുന്നത് ഒരു ശീലമാക്കിയെന്നും സാവന്ത് ആരോപിച്ചു.
ALSO READ:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവര്‍ണര്‍
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആം ആദ്മി പാർട്ടി (എഎപി) അധികാരത്തിലെത്തിയാൽ ഗോവയിലെ ജനങ്ങൾക്ക് അയോധ്യ, അജ്മീർ ഷെരീഫ്, വേളാങ്കണ്ണി ഉൾപ്പെടെയുള്ള തീർഥാടന സ്ഥലങ്ങളിലേക്ക് സർക്കാർ മുഖേന സൗജന്യ യാത്രാസൗകര്യം ഒരുക്കുമെന്ന കെജ്‌രിവാളിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സാവന്തിന്‍റെ പരാമർശം.