ETV Bharat / bharat

Girls Missing In Nashik Division Maharashtra : 8 മാസത്തിനിടെ മഹാരാഷ്‌ട്രയില്‍ കാണാതായത് 173 പെൺകുട്ടികൾ, കാരണങ്ങൾ...

Maharashtra Nashik Division Missing Cases : സോഷ്യൽ മീഡിയ ഉപയോഗവും അണുകുടുംബ വ്യവസ്ഥയും തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് കുട്ടികളെ കാണാതാവുന്നു, നാസികിലെ കാണാതായവരുടെ കണക്കുകൾ പുറത്ത്

Girls Missing In Nashik  Kids Missing In Nashik  Missing  173 girls missing in eight months  Girls Missing  പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്  പെൺകുട്ടികളെ കാണാതായി  നാസികിൽ കാണാതായവർ  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതാകുന്നു  കുട്ടികളെ തട്ടിക്കൊണ്ടുപോയി
Girls Missing In Nashik Division
author img

By ETV Bharat Kerala Team

Published : Sep 27, 2023, 5:28 PM IST

മുംബൈ : മഹാരാഷ്‌ട്രയിൽ എട്ട് മാസത്തിനിടെ 173 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട് (Minor Girls Missing In Nashik). സംസ്ഥാനത്തെ നാസിക് ഡിവിഷനിലെ മാത്രം കണക്കാണിത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ഇതിൽ 149 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, 24 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

ഇവർക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് നാസിക് പൊലീസ് (Nashik Police) അറിയിച്ചു. നാസിക് നഗരത്തിൽ നിന്ന് എല്ലാ ദിവസവും ഒരു പെൺകുട്ടിയെ എങ്കിലും കാണാതായതായി പൊലീസിന് സ്‌റ്റേഷനിൽ പരാതി ലഭിക്കാറുണ്ട്. വീടുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതായാണ് കൂടുതലും പരാതി ലഭിക്കുന്നത് (Girls were abducted from House).

കാണാതായവർ നിരവധി : പരാതിയിൽ പറയുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരായതുകൊണ്ട് തട്ടിക്കൊണ്ടുപോയതായാണ് പൊലീസ് പരാതികൾ രജിസ്‌റ്റർ ചെയ്യുന്നത്. എട്ട് മാസത്തിനിടെ നാസിക്കിൽ 173 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും 43 ആൺകുട്ടികളെയും കാണാതായതായാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇതിൽ 149 പെൺകുട്ടികളെയും 41 ആൺകുട്ടികളെയും പൊലീസ് കണ്ടെത്തി.

കാണാതായവർ 15 മുതൽ 17 വയസുവരെ പ്രായപരിധിയിൽ ഉൾപ്പെടുന്നവരാണ്. 2022ൽ 57 ആൺകുട്ടികളെയും 265 പെൺകുട്ടികളെയും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതിൽ 54 ആൺകുട്ടികളേയും 250 പെൺകുട്ടികളേയും ക്രൈംബ്രാഞ്ചും ഇമ്മോറൽ ഹ്യുമൺ ട്രാഫിക്കിങ് പ്രിവൻഷൻ സെല്ലും (Immoral Human Trafficking Prevention Cell) ചേർന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ എന്നതിന് പുറമെ നിരവധി കാരണങ്ങളാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാതാകുന്നതിന് പിന്നിലുള്ളത്.

ഇന്‍റർനെറ്റ് മുതൽ അണുകുടുംബം വരെ കാരണങ്ങൾ : വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗം, അണുകുടുംബ വ്യവസ്ഥയിൽ (nuclear family) രണ്ട് മാതാപിതാക്കളും കുടുംബ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യത്തിൽ ആശയവിനിമയത്തിന്‍റെ അഭാവം കൊണ്ട് വൈകാരിക പിന്തുണക്കായി കുട്ടികൾ മറ്റുള്ളവരുടെ സഹായം തേടുകയും പ്രണയത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നത് തുടങ്ങി വീട്ടുകാർ തന്നെ ശ്രദ്ധിക്കാതെ പോകുന്ന കാരണങ്ങൾ നിരവധിയാണ്. രക്ഷിതാക്കളും അധ്യാപകരും മുൻകൈ എടുത്താൽ മാത്രമേ ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ഒരു നിശ്ചിത പ്രായം വരെ കുട്ടികൾക്ക് സ്‌മാർട്ട്‌ഫോൺ നൽകരുതെന്നും മാനസികാരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.