ETV Bharat / bharat

Girl Thrown In Front Of Moving Train ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചു, ഓടുന്ന ട്രെയിന് മുൻപിലേക്ക് പെൺകുട്ടിയെ തള്ളിയിട്ടു - ലൈംഗികാതിക്രമം

Girl Lost Legs and Hand In Train Accident : ഓടുന്ന ട്രെയിന് മുൻപിലേക്ക് യുവാക്കൾ തള്ളിയിട്ട പെൺകുട്ടി ഗുരുതരാവസ്ഥയിൽ

Girl Thrown In Front Of Moving Train  Uttar Pradesh Train Accident  Train Accident  Girl Lost Legs and Hand  sexual Harrasment  ട്രെയിന് മുൻപിലേക്ക് പെൺകുട്ടിയെ തള്ളിയിട്ടു  ട്രെയിൻ അപകടം  ലൈംഗികാതിക്രമം  ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു
Girl Thrown In Front Of Moving Train
author img

By ETV Bharat Kerala Team

Published : Oct 11, 2023, 2:28 PM IST

ബരേലി : ഉത്തർ പ്രദേശിൽ യുവാക്കൾ ശല്യം ചെയ്‌തതിനെതിരെ പ്രതികരിച്ച പെൺകുട്ടിയെ ഓടുന്ന ട്രെയിന് മുൻപിലേക്ക് തള്ളിയിട്ടു (Girl Thrown In Front Of Moving Train). ബരേലിയിലെ സിബി ഗഞ്ച് ഏരിയയിൽ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. അപകടത്തിൽ പെൺകുട്ടിയുടെ രണ്ടു കാലുകളും ഒരു കൈയും നഷ്‌ടമായതായാണ് വിവരം.

കോച്ചിങ് സെന്‍ററിൽ പഠിക്കുന്ന പെൺകുട്ടിയെ രണ്ട് യുവാക്കൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ പെൺകുട്ടി വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാക്കളുടെ കുടുംബത്തോടും വിഷയത്തിൽ പരാതി അറിയിച്ചിരുന്നു. എന്നാൽ യുവാക്കൾ അതിന് ശേഷവും ശല്യം ചെയ്യൽ തുടരുകയായിരുന്നു.

ചൊവ്വാഴ്‌ച വൈകിട്ട് കോച്ചിങ് സെന്‍ററിൽ നിന്നും മടങ്ങുന്ന വഴി യുവാക്കൾ വീണ്ടും എത്തി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ പെൺകുട്ടി പ്രതികരിച്ചപ്പോൾ യുവാക്കൾ അവരെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

സംഭവത്തിൽ പ്രതികളിലൊരാളെയും അയാളുടെ പിതാവിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ അനാസ്ഥ കാണിച്ചതിന് ഇൻസ്‌പെക്‌ടർ കോൺസ്‌റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

സഹപാഠികളുടെ പീഡനത്തിൽ സഹോദരിമാർ ജീവനൊടുക്കി : ഇക്കഴിഞ്ഞ ഒക്‌ടോബർ ആറിന് രാജസ്ഥാനിലെ പ്രതാപ്‌ഗഢിൽ പീഡനത്തിനിരയായ ആദിവാസി സഹോദരിമാര്‍ ജീവനൊടുക്കിയിരുന്നു. വീടിന് സമീപത്തെ അഴുക്കുചാലിൽ അവശനിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടികളുടെ സഹപാഠികൾ ഇവരെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായാണ് കുടുംബം ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടികൾ പൊലീസിൽ പരാതിയും നൽകിയിരുന്നു.

Read More : Tribal Girl students Found Dead രാജസ്ഥാനില്‍ ആദിവാസി സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവം; സഹപാഠികള്‍ കസ്റ്റഡിയില്‍, അന്വേഷണം

ലെസ്‌ബിയനെന്ന് ആരോപിച്ച് വിദ്യാർഥിക്ക് മർദനം : രണ്ട് ദിവസം മുൻപ് പശ്ചിമ ബംഗാളിൽ ലെസ്‌ബിയനാണെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ സഹപാഠികൾ മര്‍ദിച്ചിരുന്നു (Girls Beaten Up By Classmates In West Bengal School Over Lesbian Relationship). സഹപാഠികളുടെ ആരോപണം വിദ്യാർഥി എതിർത്തതാണ് മർദിക്കാൻ കാരണമായത്. പര്‍ഗാനാസ് ജില്ലയിലെ ഹാദിപൂരിന് സമീപമുള്ള സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിക്കാണ് സഹപാഠികളുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ സ്‌കൂളിലെത്തി പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു.

Read More : Girl Beaten Up By Classmates ലെസ്ബിയനാണെന്ന് ആരോപണം; എട്ടാം ക്ലാസുകാരിക്ക് സഹപാഠികളുടെ മര്‍ദനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.