ETV Bharat / bharat

Girl Suicide After Neighbours Attempted To Rape: ബലാത്സംഗ ശ്രമവും ഭീഷണിയും; യുപിയില്‍ 19കാരി ജീവനൊടുക്കി, അയല്‍വാസികള്‍ക്കെതിരെ കേസ് - ആഗ്രയില്‍ 19കാരി ആത്മഹത്യ ചെയ്‌തു

Rape Case In UP: ആഗ്രയില്‍ 19കാരി ആത്മഹത്യ ചെയ്‌തു. അയല്‍വാസികളായ രണ്ട് പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത് ബലാത്സംഗ ശ്രമവും ഭീഷണിയും നേരിട്ടതിന് പിന്നാലെ.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Oct 16, 2023, 1:36 PM IST

Updated : Oct 16, 2023, 2:24 PM IST

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അയല്‍വാസികള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 19കാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ് (Girl Suicide After Neighbours Attempted To Rape). ഖേരാഗഡ് സ്വദേശികളായ വിഷ്‌ണു, അഭിഷേക്‌ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) കേസിനാസ്‌പദമായ സംഭവം.

രാവിലെയാണ് പെണ്‍കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് (Rape Case In UP). സംഭവത്തിന് പിന്നാലെ ഞായറാഴ്‌ച പിതാവ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം അയല്‍വാസികളായ ഇരുവരും ടെറസിന് മുകളിലൂടെ എത്തി വീട്ടില്‍ പ്രവേശിച്ചിരുന്നുവെന്നും മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും പിതാവ് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി കുളിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ യുവാക്കള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പിതാവ് പൊലീസിന് കൈമാറി.

സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന ഇരുവരും ഒളിവില്‍ പോയി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും 323, 354, 452, 306 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്നും ഖേരാഗഡ് എസിപി മഹേഷ് കുമാർ പറഞ്ഞു.

ലൈംഗിക പീഡന പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍: ന്യൂഡല്‍ഹിയില്‍ അടുത്തിടെയാണ് മാനസിക പ്രശ്‌നങ്ങളില്‍ നിന്നും സഹായിക്കാമെന്ന വ്യാജേന സ്‌ത്രീകളെ പീഡനത്തിന് ഇരയാക്കിയ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റിലായി. ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് വിനോദ് കശ്യാപ്‌ (33) എന്നയാള്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ കാക്രോളയില്‍ മാത മസാനി എന്ന പേരില്‍ ദര്‍ബാര്‍ നടത്തുകയായിരുന്നു ഇയാള്‍.

Also read: College Student Gangraped in Karnataka: 21കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, മൂന്ന് പേർക്കായി തെരച്ചിൽ

മാനസിക പ്രയാസങ്ങളില്‍ നിന്നും മുക്തി നേടാന്‍ ഗുരു സേവ ചെയ്യാന്‍ ഇയാള്‍ സ്‌ത്രീകളോട് ആവശ്യപ്പെടുകയായിരുന്നു. ഗുരു സേവയുടെ മറവിലാണ് സ്‌ത്രീകളെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് പിന്നാലെ പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും സ്‌ത്രീകള്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 376, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Last Updated : Oct 16, 2023, 2:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.