ഉദയ്‌പൂര്‍: രാജസ്ഥാനില്‍ എട്ടുവയസുകാരിയെ അയൽക്കാരൻ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ വന്‍ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ബലാത്സംഗം ചെയ്‌തെന്ന സുപ്രധാനമായ വിവരം പൊലീസ് പുറത്തുവിട്ടു. പ്രതി കമലേഷ് ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ| കൊലയ്‌ക്ക് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; ബരാബങ്കിയിലെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ
ഏപ്രില്‍ ഒന്നിന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പ്രതി വീഡിയോ ഗെയിമിന് അടിമയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് ഇയാളെ പിടികൂടാന്‍ വീട്ടിലെത്തിയ സമയത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ വീഡിയോ ഗെയിം കളിച്ചിരിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചുവയ്‌ക്കാന്‍ മാതാപിതാക്കള്‍ തന്നെ സഹായിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തെക്കുറിച്ച് ഇയാള്‍ വിശദമായി മൊഴി നല്‍കിയത്.
കൊലപാതകവും ബലാത്സംഗവും സ്വന്തം വീട്ടില്‍: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് എത്തിക്കുകയായിരുന്നു. അയൽവാസി എന്ന നിലയിൽ കുട്ടിക്ക് പ്രതിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ എട്ടുവയസുകാരിയെ എളുപ്പത്തില്‍ വീട്ടില്‍ എത്തിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് ബാലികയെ കൊലപ്പെടുത്തുകയും മൃതദേഹം സ്വന്തം വീട്ടിൽവച്ച് ബലാത്സംഗം ചെയ്യുകയുമുണ്ടായി എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
കുറ്റകൃത്യം ചെയ്‌ത് മണിക്കൂറുകൾക്ക് ശേഷം പ്രതിയുടെ മാതാപിതാക്കൾ വീട്ടിലെത്തി. തുടര്‍ന്ന്, മൃതദേഹം ഇവര്‍ കണ്ടതോടെ കുറ്റകൃത്യം മറച്ചുവെക്കാൻ തീരുമാനിക്കുകയായിരുന്നു. ശേഷം, മൃതദേഹം നിരവധി കഷണങ്ങളായി വെട്ടി അടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിൽ സംസ്‌കരിക്കാന്‍ യുവാവിനെ മാതാപിതാക്കള്‍ സഹായിച്ചു. രക്ഷിതാക്കളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.
നിര്‍ണായകമായി പൊലീസ് നായ: പ്രതി നല്‍കിയ മൊഴി സത്യമാണോയെന്ന് അറിയാൻ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് ഉദയ്‌പൂര്‍ എസ്‌പി വികാസ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ നിന്നാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായയുടെ സഹായത്തോടെയാണ് തങ്ങള്‍ പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 'ബാലികയെ കൊന്ന് ബലാത്സംഗം ചെയ്‌ത ശേഷം, പ്രതി മൃതദേഹത്തെ ബലാത്സംഗം ചെയ്‌തു. സ്വന്തം വീട്ടിൽ നിന്നും കഷണങ്ങളാക്കി മുറിച്ച് സമീപത്തെ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ കുഴിച്ചുമൂടി. അവിടെ അത് ഏകദേശം ആറ് ദിവസത്തോളം കിടന്നു' - എസ്‌പി പറഞ്ഞു.