ETV Bharat / bharat

പെൺകുട്ടിയെ വേശ്യവൃത്തിയ്ക്ക് നിർബന്ധിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 600 പേർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

author img

By

Published : Dec 24, 2020, 10:57 AM IST

Girl child Rescued After Being Forced Into Prostitution more than 5 years - Women gang arrested  പെൺകുട്ടിയെ വേശ്യവൃത്തിയ്ക്ക് നിർബന്ധിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ  Girl child Rescued  പെൺകുട്ടിയെ വേശ്യവൃത്തിയ്ക്ക് നിർബന്ധിച്ചു  പെൺകുട്ടിയെ വേശ്യവൃത്തിയ്ക്ക് നിർബന്ധിച്ച കേസ്  Forced Into Prostitution more than 5 years
പെൺകുട്ടി

ചെന്നൈ: മധുരയിലെ ഗോരിപാളയത്ത് 16കാരിയെ വേശ്യവൃത്തിയ്ക്ക് ഉപയോഗിച്ച കേസിൽ അഞ്ച് സ്ത്രീകളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 600 പേർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

2015ൽ മാതാപിതാക്കൾ മരിച്ചതിന് ശേഷം പെൺകുട്ടി ബന്ധുവിന്‍റെ കൂടെയാണ് താമസിക്കുന്നത്. ഇവരാണ് പണത്തിനായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മധുര ഇൻസ്പെക്ടർ ഹേമമലയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

മധുരയിലെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പെൺകുട്ടിയെ ബാല ഭവനത്തിലേക്ക് മാറ്റി. പോക്സോ ആക്റ്റ്, ഐപിസിയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പെൺകുട്ടിയെ ബന്ധുവിനും സംഘത്തിനുമെതിരെ കേസെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജയിലിൽ റിമാന്‍റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.