കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി. ഗംഗാസാറി മഹിഷ്‌മാരി മേഖലയിലാണ് സംഭവം. മഹിഷ്‌മാരി സ്വദേശിയായ ഗുരുപദ് മണ്ഡലും കൂട്ടാളികളും വ്യാഴാഴ്‌ച ഹൂഗ്ലി നദിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഭീമന്‍ തിരണ്ടി കുടുങ്ങിയത്. 340 കിലോയുള്ള ഈ തിരണ്ടിക്ക് 50,000 രൂപയാണ് വില.
നദീതീരത്ത് നിന്ന് തിരണ്ടിയെ കരയിലേക്കെത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.