ദുബായ്: "ജൽഗാവ് വാഴപ്പഴം" ഇനി ദുബൈയിലേക്കും. ഇതിലൂടെ ധാതു സമ്പന്നമായ ജൽഗാവ് വാഴപ്പഴം കയറ്റുമതി ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി മഹാരാഷ്‌ട്ര. മഹാരാഷ്‌ട്രയിലെ തണ്ടൽവാടി ഗ്രാമത്തിലെ കർഷകരിൽ നിന്ന് 20,000 മെട്രിക് ടൺ ജൽഗാവ് വാഴപ്പഴത്തിന്‍റെ ആദ്യ ചരക്ക് ദുബായിലേക്ക് കയറ്റുമതി ചെയ്തതായി ഇന്ത്യൻ വാണിജ്യ മന്ത്രാലയമാണ് അറിയിച്ചത്.
also read:സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ
അഞ്ച് വർഷം മുമ്പാണ് ജൽഗാവ് ബനാനയ്ക്ക് ജിഐ സർട്ടിഫിക്കേഷൻ ലഭിച്ചത്. അതിനുശേഷം, തണ്ടൽവാടി ഗ്രാമത്തിലെ വാഴപ്പഴം വളർത്തുന്ന കർഷകർ അനുയോജ്യമായ കയറ്റുമതി വിപണികൾക്കായി കാത്തിരിക്കുകയാണ്.
ഇന്ത്യയുടെ പുതിയ കാർഷിക കയറ്റുമതി നയം പുതിയൊരു പ്രതീക്ഷയാണ് കർഷകർക്ക് നൽകുന്നത്. 25 ശതമാനം ആഗോള വിപണി വിഹിതമുള്ള ഇന്ത്യയാണ് വാഴപ്പഴം ഉത്പാദിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ളതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.