ലഖ്‌നൗ: യുപിയിലെ ലോണി ജില്ലയില്‍ മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് സമാജ്‌വാദി പ്രവർത്തകൻ ഉമ്മയിദ് പെഹെൽവാൻ ഇദ്രിസിക്കെതിരെ ലോണി ബോർഡർ പൊലീസ് കേസെടുത്തു. സംഭവത്തെ സാമുദായികവത്കരിച്ചെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനം തകർക്കുന്നതിനും അഭിപ്രായഭിന്നത സൃഷ്ടിക്കുന്നതിനും ഇടയാക്കുന്ന നടപടിയാണിതെന്നും ആരോപിച്ച് പ്രാദേശിക പൊലീസുകാരൻ നൽകിയ പരാതിയിന്മേലാണ് കേസെടുത്തത്.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ, 295എ, 504, 505 എന്നിവ പ്രകാരമാണ് ഇദ്രിസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Read More: യുപിയില്‍ മുസ്ലിം വയോധികനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലൂ ഗുർജാർ, പർവേഷ് ഗുർജാർ, ആദിൽ, ഇന്ത്‌സാർ, ബൗന എന്നറിയപ്പെടുന്ന സദ്ദാം എന്നിവരാണ് അറസ്റ്റിലായത്.