ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജില്ലാ കൗൺസിൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലങ്ങൾ തിരിച്ചടിയായ സാഹചര്യത്തിലാണ് പരാമർശം.
പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജനങ്ങളുടെ പ്രതികരണം കണക്കിലെടുത്ത് പ്രതിപക്ഷത്തിന് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിറോഹിയിൽ കോൺഗ്രസ് ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി 1,911 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് 1,781 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.