ജയ്പൂർ: ഗുജറാത്തിലെ കോൺഗ്രസ് നിയമസഭാംഗങ്ങളുടെ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപിയെ വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപിയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ എംഎൽഎയുടേതാണെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ സംസ്ഥാനത്ത് എംഎൽഎമാരുടെ കുതിരക്കച്ചവടത്തെക്കുറിച്ച് സംസാരിക്കുന്നു. അധികാരം പിടിച്ചെടുക്കാൻ എംഎൽഎമാരെ വരുതിയിലാക്കുന്നത് ബിജെപി ഒരു പ്രവണതയാക്കിയിട്ടുണ്ടെന്നും ഗെലോട്ട് ട്വീറ്റിൽ പറഞ്ഞു.
-
हम हमेशा कहते आए हैं कि सत्ता हथियाने के लिए बीजेपी हॉर्स ट्रेडिंग करती है और यह सबके सामने आ गया है कि किस प्रकार विधायकों की खरीद-फरोख्त की जाती है। बीजेपी ने इसे चलन बना लिया है। pic.twitter.com/c9MVvLNMHk
— Ashok Gehlot (@ashokgehlot51) November 3, 2020 " class="align-text-top noRightClick twitterSection" data="
">हम हमेशा कहते आए हैं कि सत्ता हथियाने के लिए बीजेपी हॉर्स ट्रेडिंग करती है और यह सबके सामने आ गया है कि किस प्रकार विधायकों की खरीद-फरोख्त की जाती है। बीजेपी ने इसे चलन बना लिया है। pic.twitter.com/c9MVvLNMHk
— Ashok Gehlot (@ashokgehlot51) November 3, 2020हम हमेशा कहते आए हैं कि सत्ता हथियाने के लिए बीजेपी हॉर्स ट्रेडिंग करती है और यह सबके सामने आ गया है कि किस प्रकार विधायकों की खरीद-फरोख्त की जाती है। बीजेपी ने इसे चलन बना लिया है। pic.twitter.com/c9MVvLNMHk
— Ashok Gehlot (@ashokgehlot51) November 3, 2020
ജനാധിപത്യ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഗോവ, മണിപ്പൂർ, അരുണാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും അവർ കുതിരക്കച്ചവടം നടത്തിയിട്ടുണ്ട്. രാജസ്ഥാനിലും ഇതിനായി ശ്രമിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന് ജനങ്ങൾ ബിജെപിയ്ക്കെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു.