മംഗളൂരു (കര്‍ണാടക): കര്‍ണാടകയിലെ മംഗളൂരുവിലുണ്ടായ വാതക ചോര്‍ച്ചയില്‍ അഞ്ച് മരണം. മത്സ്യ സംസ്‌കരണ ശാലയിലെ വിഷ വാതകം ശ്വസിച്ച ബംഗാൾ സ്വദേശികളായ ഉമർ ഫാറൂഖ്, നിജാമുദ്ദീൻ, ഷറഫത്ത് അലി, സമിയുല്ല ഇസ്‌ലാം, മിർസുൽ ഇസ്‌ലാം എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയില്‍ ബജ്പെയിലുള്ള മത്സ്യ സംസ്‌കരണ ശാലയിൽ ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. സംസ്‌കരണ ശാലയിലെ മത്സ്യ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാനിറങ്ങിയതാണ് മറ്റ് തൊഴിലാളികള്‍.
തുടര്‍ന്ന് ഇവര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സംഭവുമായി ബന്ധപ്പെട്ട് കമ്പനി മാനേജറെയും സൂപ്പർവൈസറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Also read: ആന്ധ്രാപ്രദേശില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്